ചിറമ്മലച്ചന്റെ അവയവ ദാന മാതൃകയുടെ 11 വാർഷികം കാരുണ്യ കടലായി

Share News

ചിറമ്മലച്ചന്റെ കിഡ്നി ദാനത്തിന്റെയും ഗോപിനാഥൻ കിഡ്നി സ്വീകരിച്ചതിന്റെയും 11 മത് വാർഷികം കടങ്ങോട് ഉണ്ണിമിശിഹാ പള്ളിയിൽ നടത്തി. വാർഷികം പരസ്നേഹത്തിന്റെയും , കാരുണ്യത്തിന്റെയും , കരുതലിന്റെയും മാതൃകയായി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി വെരി .റവ.ഫാ.ജോയ് അടമ്പുകുളം വാർഷിക ദിനാഘോഷവും – ക്ലോത്ത് ബാങ്കിന്റെയും ഉദ്ഘാടനം നടത്തി. പാത്രമംഗലം പള്ളി വികാരി ഫാ. ജിന്റോ കുറ്റിക്കാട്ട്, കാരുണ്യ പദ്ധതി കൺവീനർ ജോസ് , കിഡ്നി സ്വികർത്താവ് ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു. വാർഷിക ദിനത്തോടനുബന്ധിച്ച് എരുമപ്പെട്ടി […]

Share News
Read More

സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Share News

പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്ദാനം കൂടി പാലിക്കുന്നു. ശ്രീനാരായണ ഗുരുവിനോടുള്ള ആദരവായി കൂടി അത് നിറവേറ്റപ്പെടുകയാണ്. സംസ്ഥാനത്തെ ഓപ്പൺ സർവ്വകാലാശാലയ്ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആസ്ഥാനം കൊല്ലമാണ്. അതിനുള്ള പ്രവത്തനങ്ങൾ നടന്നുവരുന്നു. വിദൂരവിദ്യാഭ്യാസ പഠനം കേന്ദ്രീകൃതമാക്കി ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റാനാണ് ഇപ്പോൾ ആലോചിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഓപ്പൺ സർവ്വകലാശാലക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.

Share News

കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകും. 1 സൂപ്രണ്ട്, 1 ആര്‍.എം.ഒ., 16 […]

Share News
Read More

അണ്‍ലോക്ക് 5: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി, ഒക്ടോബര്‍ 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാം.

Share News

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഇതിനായുള്ള വിശദമായ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 86, 821 പേർക്ക് കോവിഡ്.

Share News

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 86,821 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1,181 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 63,12,585 ആ​യി. മ​ര​ണ​സം​ഖ്യ 98,678 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 9.4 ല​ക്ഷം പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 52,73,202 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Share News
Read More

ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം.

Share News

ഒക്ടോബർ ദൈവമാതൃഭക്തിയിൽ വളരേണ്ട മാസം. ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും. സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന് രൂപങ്ങൾ ഉണ്ട്. ആരാധന (Latria)ഉന്നത വണക്കം (Hyperdulia)വണക്കം( Dulia).ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും […]

Share News
Read More

ഇതുപോലെ പുണ്യകർമ്മങ്ങൾ ചെയ്യുന്നവർക്ക് അല്ലേ നമ്മൾ സല്യൂട്ട് നൽകേണ്ടത് ?

Share News

ഇതാണ് സരിത കശ്യപ്… . വിധവ ആയ സ്ത്രീ കോളേജിൽ പഠിക്കുന്ന ഒരു മകൾ ഉണ്ട് കഴിഞ്ഞ 20 വർഷമായി ചെലവുകൾക്കായി ഡൽഹി പിരാഗഡിയിലെ സി‌എൻ‌ജി പമ്പിനടുത്തു തന്റെ സ്കൂട്ടിയിൽ ചോറും ദാൽ കറിയും വിൽക്കുന്നു. ചെറിയ പ്ലേറ്റ് 40 രൂപഫുൾ പ്ലേറ്റ് 60 രൂപ എന്നാൽ നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിലും, അവർക്ക് ഭക്ഷണം നൽകുന്നു ഉള്ളപ്പോൾ കൊണ്ടുതന്നാൽ മതി എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നു തന്റെ അയൽവാസികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകുകയും സ്കൂൾ, പുസ്തകം, […]

Share News
Read More

കൈമുതലും, കയ്യിൽകൊള്ളാവുന്നതിനപ്പുറമുള്ളതും !?! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 01 10 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More