ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും

Share News

ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും ഭരണകൂടത്തിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. ഇറാഖിന്റെ […]

Share News
Read More

വെള്ളിയാഴ്ച 2776 പേർക്ക് കോവിഡ്, 3638 പേർ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 43,562; ആകെ രോഗമുക്തി നേടിയവര്‍ 10,24,309 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ വെള്ളിയാഴ്ച 2776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളിൽ […]

Share News
Read More

‘നാട് നന്നാകാൻ യു.ഡി.എഫ്’ഇതാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രചാരണ വാചകം.

Share News

ഞങ്ങൾ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യു.ഡി.എഫ് ‘എന്ന വാചകവും ഉണ്ട്. അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്. – രമേശ് ചെന്നിത്തല പറഞ്ഞു . കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും […]

Share News
Read More

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കസ്റ്റംസ്‌ ഓഫീസുകളിലേക്ക്‌ നാളെ‌ എല്‍ഡിഎഫ്‌ മാര്‍ച്ച്‌ സംഘടിപ്പിക്കും.

Share News

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ്‌ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന് എൽഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു . കസ്റ്റംസിന്റെ വഴിവിട്ട നീക്കത്തിനെതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തും. ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കുന്നത്‌. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ […]

Share News
Read More