കെസിബിസി സമ്മേളനം നാളെ തുടങ്ങും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.

Share News
Read More

ദ്വീപ് ഒരു കാരാഗ്രഹമാക്കി അവിടുത്തെ ജനങ്ങളെ തടവിലാക്കി മാറ്റാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികൾ നിർത്തലാക്കണം.

Share News

ലക്ഷ്വദ്വീപ് പുതിയ അഡ്മിനിസ്ട്രേറ്ററെ പിൻവലിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം. IAS ൽ എന്റെ ബാച്ച് മേറ്റായിരുന്നു ശ്രീ രാജീവ്‌ തൽവാർ IAS ഏറെ കാലം ലക്ഷദ്വീപ് അട്മിസിട്രേറ്റർ ആയിരുന്നു.അദ്ദേഹം ഡൽഹിയിൽ നിന്ന് വന്ന് ലക്ഷദ്വീപുമായി വളരെ അടുത്ത ബന്ധവും സ്നേഹവും സ്ഥാപിച്ച വ്യക്തിയാണ്. അദ്ദേഹം അവിടുന്ന് തനിക്കു കിട്ടിയ സ്നേഹത്തെ പറ്റിയും അവിടുത്തെ ജനങ്ങളുടെ മാതൃക പെരുമാറ്റത്തെ പറ്റിയും ഒരു ജയിൽ പോലും ആവശ്യമില്ലാത്ത അവിടുത്തെ സവിശേഷമായ അവസ്ഥയെ പറ്റിയുമൊക്കെ പലപ്പോഴായി എന്നോട് പറഞ്ഞത് […]

Share News
Read More

‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

Share News

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു. ‘പുകയില ഉപേക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്’ (commit to quit) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. കോവിഡിൻ്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നിര്‍വചിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. അതു കൊണ്ടുതന്നെ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ […]

Share News
Read More

തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്; 28,867 പേര്‍ രോഗമുക്തി നേടി

Share News

 May 31, 2021 ചികിത്സയിലുള്ളവര്‍ 2,06,982 ആകെ രോഗമുക്തി നേടിയവര്‍ 23,10,385 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 […]

Share News
Read More

വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്.| ഡോ ജോർജ് തയ്യിൽ

Share News

വീർപ്പടക്കിമാത്രം വായിച്ചുതീർക്കാവുന്ന ഒരപൂർവ സാഹിത്യശില്പമാണ് റോബർട്ട് ബർട്ടന്റെ (1577 – 1640 ) മാസ്റ്റർപീസ് രചനയായ ‘ദി അനാട്ടമി ഓഫ് മെലൺകോളി’ (‘വിഷാദത്തിന്റെ ശരീരശാസ്ത്രം’). 1961 ഇൽ പ്രകാശിതമായ ആ പ്രഖ്യാതകൃതിയിൽ റോബർട്ട് ബർട്ടൻ തന്റെ ഖിന്നവും വിഷണ്ണവുമായ ശോകപ്രവണതകളെ മരണം അടർത്തിമാറ്റും മുൻപ് ആയുസ്സിന്റെ പ്രചോദനസ്രോതസ്സായി മാറ്റിയെടുക്കാൻ ഉദ്യമിച്ചു. അതിലദ്ദേഹം വിജയിച്ചു. ദുരിതപൂർണ്ണവും നികൃഷ്ടവുമായ മനോവ്യഥകളെ കരുത്തുപകരുന്ന ജീവിതത്തിന്റെ നട്ടെല്ലായി അദ്ദേഹം രൂപപരിവർത്തനം ചെയ്തു. സ്വർണം അഗ്നിയിലെന്നപോലെ വിഷാദാവസ്ഥയിലാണ്ട തന്റെ ഉന്മേഷരഹിത്യത്തെ ശുദ്ധീകരിച്ചു അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു. […]

Share News
Read More

കലി തുള്ളുന്ന കടലിന് സ്ഥലമൊഴിഞ്ഞു കൊടുക്കണോ? |ഫാ .ജോഷി മയ്യാറ്റിൽ

Share News

അനിവാര്യം കേരള തീരസംരക്ഷണ അഥോറിറ്റി കേരളസംസ്ഥാനത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരള സംസ്ഥാനത്തിൻ്റെ മൊത്തം വിസ്തൃതിയുടെ 15% തീരപ്രദേശമാണ്. കടലിനു സമാന്തരമായുള്ള കായലുകളും അവയിലേക്കു വന്നു ചേരുന്ന 41 നദികളും ചേർന്ന് കേരളത്തെ ജലസമൃദ്ധമായ ദൈവത്തിൻ്റെ സ്വന്തം നാടാക്കിയിരിക്കുന്നു.കായലുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടും ഉൾപ്പിരിവുകൾ സമ്മാനിച്ചു കൊണ്ടും മനുഷ്യനിർമിതമോ അല്ലാത്തതോ ആയ തോടുകൾ കൈരളിയുടെ ജൈവ ആവാസവ്യവസ്ഥയുടെ നാഡീഞരമ്പുകൾ പോലെ വർത്തിക്കുന്നു. എല്ലാവർഷവും കേരളതീരം കടലാക്രമണത്തിന് ഇരയാകുന്നു. പൊഴികളും തോടുകളും കാനകളും […]

Share News
Read More

കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കും- മുഖ്യമന്ത്രി

Share News

കിടപ്പുരോഗികൾക്കെല്ലാം വാക്സിൻ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൃദ്ധസദനങ്ങളിലെ മുഴുവൻ പേർക്കും എത്രയും പെട്ടെന്ന് വാക്സിൻ നൽകും. ആദിവാസി കോളനികളിലും 45 വയസിന് മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ പരമാവധി പൂർത്തീകരിക്കണം. കിടപ്പുരോഗികൾക്ക് വാക്സിൻ നൽകാൻ പ്രത്യേകം ശ്രദ്ധ നൽകും.നവജാത ശിശുക്കൾക്ക് കോവിഡ് ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ ജാഗ്രത പാലിക്കും. കൂടുതൽ വാക്സിൻ ജൂൺ ആദ്യവാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ചാൽ വാക്സിനേഷൻ ഊർജിതമാക്കി ജൂൺ 15നകം പരമാവധി കൊടുക്കും.വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ദീർഘകാലാടിസ്ഥാനത്തിൽ […]

Share News
Read More

കെ എസ് യു എന്നത് ഒരു വികാരവും ആവേശവും ഐക്യപ്പെടലും വിശ്വാസധാരയുമാണ്| കെ സി വേണുഗോപാൽ

Share News

കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിമറിച്ച കേരള വിദ്യാര്‍ത്ഥി യൂണിയന്‍ 64-ാം സ്ഥാപകദിനം ആഘോഷിക്കുമ്പോള്‍ ഒരു മുൻകാല പ്രവർത്തകൻ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്. ഉജ്ജ്വലമായ പോരാട്ടങ്ങളുടെ ഇന്നലകളില്‍ നിന്ന് വാര്‍ത്തെടുത്ത ഈ പ്രസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യമേഖലകളില്‍ വരുത്തിയ മാറ്റം ചരിത്രത്തിന്റെ ഭാഗമാണ്. മാതമംഗലം ഗവ ഹൈസ്‌കൂളിലെ പഠനത്തിനിടെയാണ് കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. തുടർന്ന് പയ്യന്നൂർ കോളേജിലെ പ്രീ ഡിഗ്രി -ബിരുദ കാലത്തെ ഓരോ ദിനവും മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സമരതീക്ഷ്ണമായ നാളുകളായിരുന്നു. […]

Share News
Read More

കേരളത്തിനൊരു പ്രചോദന പാഠം | അഡ്വ ചാർളി പോൾ

Share News
Share News
Read More