“എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും.”|ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ |മുഖ്യമന്ത്രി

Share News

തിരുവനതപുരം .ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചു.–മുഖ്യമന്ത്രി തീരുമാനങ്ങൾ വിശദികരിച്ചു അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസിൻ്റെയും എക്‌സൈസിൻ്റേയും നേതൃത്വത്തില്‍ […]

Share News
Read More

മന:ശാസ്ത്രകൗൺസിലിംഗ് കോഴ്സ്

Share News

പറവൂർ, പെരുമ്പടന്ന : ഇഗ്നു യൂണിവേഴ്സിറ്റി യുടെയും സൊസൈറ്റി ഫോർ ഫാമിലി ഹാർമണി കൗൺസിലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ മന:ശാസ്ത്രകൗൺസിലിംഗ് ഓൺലൈൻ & ഓഫ്‌ലൈൻസർട്ടിഫിക്കറ്റ് കോഴ്സ് പെരുമ്പടന്ന ശാന്തിതീരം കൗൺസിലിങ്ങ് സെൻ്ററിൽ സെപ്റ്റംബർ 11 ന് ആരംഭിക്കുന്നു. താൽപ്പര്യമുള്ളവർ 8289837723,9445809560 നമ്പറിൽ ബന്ധപ്പെടുക.

Share News
Read More

കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്ക് എതിരെ കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധനിൽപ്പ് സമരം കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

Share News

ലഹരി ഭീകരതക്കെതിരെ“ബ്രേക്ക് ദ ചെയിൻ ” നടപ്പാക്കണം – കെ സി .ബി സി കൊച്ചി : കോവിഡിനെ നേരിട്ട പോലെ ലഹരി ഭീകരതയെ നേരിടാനും ” ബ്രേക്ക് ദ ചെയിൻ ” പോലുള്ള കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് കെ സി.ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ സർക്കാരിനോടാവശ്യപ്പെട്ടു.കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും […]

Share News
Read More

വിഴിഞ്ഞം സമരം ഒരു മതവിഭാഗത്തിന്റെ മാത്രമായി കണ്ട് ഒറ്റപ്പെടുത്തരുത് :തമ്പാൻ തോമസ്

Share News

കൊച്ചി: വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ ജാതിമത ചിന്തകളുയർത്തി ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന്മുൻ എം.പി തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംരക്ഷണ ഐക്യദാർഢ്യ സമിതിഎറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച വിഴിഞ്ഞം തീരസംരക്ഷണ സമരം ഐക്യദാർഢ്യ സമ്മേളനംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്ന സർക്കാരുകൾചങ്ങാത്ത മുതലാളിത്തം താലോലിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്.വിഴിഞ്ഞത്ത് നടക്കുന്ന സമരം ഒരു പൊതു മുന്നേറ്റമായി കാണണം. അത് ഒരു ജനവിഭാഗത്തിന്റെ മാത്രമായി കരുതാതെ എല്ലാ ജനവിഭാഗങ്ങളുംഈ സമരത്തെ പിന്തുണക്കണമെന്നും […]

Share News
Read More

തീരദേശ സംരക്ഷണ സമരം, എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനംഇന്ന് വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ)

Share News

കൊച്ചി ; തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എറണാകുളത്ത് ഐക്യദാർഢ്യ സമ്മേളനം. ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 5:00 ന് എറണാകുളത്ത് മദർ തെരേസ ചത്വരത്തിൽ (വഞ്ചി സ്വകയർ) നടക്കുന്ന സമ്മേളനത്തിൽ മോൺ. യൂജിൻ പെരേര, അഡ്വ തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ ഷെറി ജെ തോമസ്, […]

Share News
Read More

“കുടിയേറ്റ കർഷകരും തീരദേശവാസികളും സമാനതകളില്ലാത്ത സങ്കടങ്ങളിലൂടെയും ആശങ്കകളിലൂടെയുമാണു കടന്നുപോകുന്നത്” |സീറോമലബാർസഭയുടെസിനഡ് വിലയിരുത്തി.

Share News

സിനഡനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്നഎല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം ആഗസ്റ്റ് 16 മുതൽ 25 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു പ്രാർത്ഥനാപൂർവ്വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാർ ശ്രമിച്ചത്.നമ്മുടെ പിതാവായ […]

Share News
Read More

സീറോമലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ|ഫാ. അലക്സ് താരാമംഗലത്തിനെയും, ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയും നിയമിച്ചു

Share News

കാക്കനാട്: സീറോമലബാർസഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാർ കൂടി നിയമിതരായി.മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചത്. സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. ഇവരുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു. മെത്രാൻ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25ാം […]

Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

Share News

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രളയം വരുമ്പോഴും,പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്നേഹിച്ച കടലോരനിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും […]

Share News
Read More

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ സി ബി സി

Share News

തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ […]

Share News
Read More