ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം

Share News

കൊച്ചി കോർപ്പറേഷൻ തോപ്പുംപടി ഡിവിഷൻ – 11 കൗൺസിലർ ശ്രീമതി ഷീബാ ഡുറോ മിന്റെ കൗൺസിലർ ഓഫീസ് പട്ടേൽ മാർക്കറ്റ് റോഡ് ദുറോം ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു.

ജാതി – മത – രാഷ്ടീയ വ്യത്യാസമില്ലാതെ -സാധാരണക്കാർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ ഓഫീസ് വഴി ലഭിക്കുന്നതായിരിക്കും എന്ന് കൗൺസിലർ ഷീബാ ദുറോം പ്രസ്താവിച്ചു.

UDF ലെ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി താൻ മത്സരിച്ച് വിജയിച്ചതെങ്കിലും, 11-ാം ഡിവിഷനിലെ എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകുവാനുള്ള കാര്യങ്ങൾ തന്റെ ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട് എന്നും ഷീബ ദുറോം പറഞ്ഞു.

കൊച്ചിയുടെ പ്രവേശന കവാടമായ തോപ്പുപടിയുടെ സമഗ്രമായ വികസനത്തിനായി സ്ഥലം MLA ശ്രീ. KJ മാക്സി, MP ശ്രീ. ഹൈബി ഈഡൻ എന്നീ നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നതാണ്.

കൂടാതെ ഡിവിഷനിൽ നടത്തേണ്ട വിവിധ വികസന പ്രവർത്തനങ്ങൾക്കും മറ്റ് ദൈനം ദിന പ്രവർത്തനങ്ങൾക്കും ആവശ്യമായ എല്ലാ അഭിപ്രായങ്ങളും പൊതുജനങ്ങൾക്ക് ഈ ഓഫീസിൽ സമർപ്പിക്കുന്നതാണ്.

എല്ലാ വിഭാഗം ജനങ്ങളേയും ഉൾപ്പെടുത്തിയുള്ള ഒരു പ്രവർത്തന ശൈലിയാണ് താൻ ആഗ്രഹിക്കുന്നതെന്നും – പ്രാദേശിക വികസനത്തിന് ഭരണകക്ഷി – പ്രതിപക്ഷ വ്യത്യാസം താൻ കാണുന്നില്ല എന്നും ഷീബാ ദുറോം പ്രസ്താവിച്ചു.

തോപ്പുംപടി റസിസന്റ്സ് അസ്സോസിയേഷനു വേണ്ടി ,
അഡ്വ. തോമസ് മൈക്കിൾ ,
അഡ്വ. ജോസി സേവ്യർ,
അഡ്വ മൈക്കിൾ എം.വിൽസൻ ,
ശ്രി. IX ജേക്കബ് ,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടത്തത്തപ്പെട്ട ഈ യോഗത്തിൽ പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്തു.

https://www.facebook.com/395449133884561/posts/3609380302491412/?sfnsn=scwspwa

അഡ്വ. ജോസി സേവ്യർ

Share News