
ഡോ.പുനലൂർ സോമരാജന് കരുതൽ ധർമ്മ അവാർഡ്
കൊല്ലം : കരുതൽ ന്യൂസ്, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുമായി ചേർന്ന് നടത്തിയ കരുണയുടെ കരുതൽ പരിപാടിയിൽ പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്‌റ്റിയും, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജന് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കരുതൽ ധർമ്മ അവാർഡ് സമ്മാനിച്ചു.
കാരുണ്യമേഖലയിലെ സമഗ്ര സംഭാവനക്കായിരുന്നു അവാർഡ് നൽകിയത്. ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, എറണാകുളം ലവ് &കെയർ ഡയറക്ടറും കെ സി ബി സി പ്രോലൈഫ് സമിതി പ്രസിഡന്റുമായ സാബു ജോസ്,കരുതൽ ന്യൂസ് എം ഡി ജോർജ് എഫ് സേവ്യർ വലിയവീട്, നാടകസിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ, ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി കൊല്ലം ജില്ലാ സെക്രട്ടറി എസ്.അജയകുമാർ, കരുതൽ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഇഗ്‌നേഷ്യസ് ജി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
Related Posts
ഗുജറാത്തിലെ സൂററ്റ് നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടാമതായി വീണ്ടും അവാർഡ് നേടി.
ഡോ ജോർജ് തയ്യിലിന് “ഔട്സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ് “
- Congratulations and best wishes
- Media Watch
- pro-life
- Social media
- അഭിനന്ദനങ്ങൾ
- അവാർഡ് സമ്മാനിച്ചു.
- ചലച്ചിത്ര അവാർഡ്
- വീഡിയോ
- വീഡിയോ എഡിറ്റിംഗ്