സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.

Share News

കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്.

സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ

സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡു​ള്ള​ത്. നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്

ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക്‌ ജയിച്ചു. വോ​ട്ടെ​ണ്ണി ആ​ദ്യ സ​മ​യം പി​ന്നി​ലാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ എ​ക്സൈ​സ് മ​ന്ത്രി​യാ​ണ് അ​ദ്ദേ​ഹം. മുൻ മന്ത്രിമാരായ എം എം മണി ,ടി പി രാമകൃഷ്ണൻ ,എന്നിവർ വിജയം ഉറപ്പിച്ചു .പ്രധാന മലയോര കുടിയേറ്റ കേന്ദ്രമായ തിരുവമ്പാടിയിൽ ഇടതുമുന്നണിയുടെ ലിന്റോ ജോസഫ് വിജയിച്ചു .

കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ വിജയിച്ചു. 

പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാർ വിജയിച്ചു. 

പത്തനാപുരം ഗണേഷ് കുമാർ വിജയിച്ചു. 

ആലപ്പുഴ പി പി ചിത്തരഞ്ജൻ വിജയിച്ചു 

ഇരവിപുരം എം നൗഷാദ് വിജയിച്ചു 

 

തിരുവല്ല മാത്യു ടി തോമാസ് വിജയിച്ചു 

ബേപ്പൂർ പി എ മുഹമ്മദ് റിയാസ് വിജയിച്ചു ചേലക്കര കെ. രാധാകൃഷ്ണൻ വിജയിച്ചു ഇരിങ്ങാലക്കുട R ബിന്ദു വിജയിച്ചു

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു, ഭൂരിപക്ഷം 5579; ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്.

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പ​ത്മ​ജാ വേ​ണു​ഗോ​പാ​ലും സ​ഹോ​ദ​ര​ന്‍ കെ. ​മു​ര​ളീ​ധ​ര​നും തൃ​ശൂ​രി​ലും നേ​മ​ത്തും മൂ​ന്നാം സ്ഥാ​ന​ത്ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ സു​രേ​ഷ് ഗോ​പി​യും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​ണ് തൃ​ശൂ​രി​ലും നേ​മ​ത്തും മു​ന്‍​പി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

വോ​ട്ടെ​ണ്ണ​ല്‍ അ​ഞ്ച് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ 3,752 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ട​ത് ത​രം​ഗ​മാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 12 ഇ​ട​ത്തും ഇ​ട​തു​പ​ക്ഷ​മാ​ണ് മു​ന്നേ​റു​ന്ന​ത്.

നേ​മ​ത്തെ മി​ന്നും​താ​ര​മെ​ന്ന് യു​ഡി​എ​ഫ് വി​ശേ​ഷി​പ്പി​ച്ച കെ.​മു​ര​ളീ​ധ​ര​ന്‍ മൂ​ന്നാം​സ്ഥാ​ന​ത്താ​യ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ല്‍​കു​ന്ന​ത്.

തൃശ്ശൂരില്‍ പതിമൂന്ന് സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു; ഏറ്റുമാനൂരില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തുന്നു .

ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു , ആറ്റിങ്ങലിലും കഴക്കൂട്ടത്തും യു‍ഡിഎഫ് മൂന്നാം സ്ഥാനത്ത് ; കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 5,847‬ വോട്ടിന് ലീ‍ഡ് ചെയ്യുന്നു ; നിലമ്പൂരിൽ പിവി അൻവർ വീണ്ടും മുന്നിൽ, 150 വോട്ടുകളുടെ ലീഡ് 

ജോസഫിന്‍റെ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് പിന്നിലാണ്. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കന്‍ പിന്നിലാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി മുന്നിലാണെങ്കിലും ലീഡ് കുറയുമെന്ന സൂചനയാണുള്ളത്.

പാലക്കാട് ഇ ശ്രീധരന്‍ (ബിജെപി) ലീഡ് ഉയര്‍ത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പില്‍ പിന്നോക്കെ പോകുമെന്നുറപ്പായി. തൃത്താലയില്‍ കോണ്‍ഗ്രസിന്‍റെ വിടി ബല്‍റാം കഷ്ടിച്ച് ലീഡ് ചെയ്യുകയാണ്.

പാലായില്‍ ജോസ് കെ മാണി പതിനായിരത്തോളം വോട്ടുകള്‍ക്കാണ് പിന്നിട്ട് നില്‍ക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് രണ്ടാം സ്ഥാനത്തേയ്ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

തുടര്‍ഭരണം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാതെ മാധ്യമങ്ങളെ കാണും.

മുഖ്യമന്ത്രി പിണറായി വിജയൻെറ ഫേസ്ബുക്കിൽ നൽകിയത്
Share News