
ഇടത് തരംഗം: ചരിത്രം തിരുത്തി കേരളം||സിപിഎം നൂറ് സീറ്റിലേക്ക്
സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച സിപിഎം നൂറ് സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. നാല്‍പ്പതു സീറ്റില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലായി.

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി ഇടതുപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുടെ മനസില്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചു.ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 100സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നത്. സംസ്ഥാനത്ത് ആകെ ഇടതു തരംഗമാണ് അലയടിക്കുന്നത്. സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച സിപിഎം നൂറ് സീറ്റിലേക്ക് ലീഡ് നില ഉയര്‍ത്തി. നാല്‍പ്പതു സീറ്റില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎ ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയിലായി.

കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ടുകൾ ഏത് മുന്നണിക്കുപോയിയെന്ന് ഉത്തരം കണ്ടെത്തുവാൻ യൂ ഡി എഫ് പ്രവർത്തകർ വിഷമിക്കും . രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സജീവമായി പ്രചരണം നടത്തിയ കേരളത്തിലെ വലിയ പരാജയത്തിന് കോൺഗ്രസ് പ്രവർത്തകർ പരസ്‌പരം പഴിചാരി ഇനികലഹിക്കും . കടലിൽ ചാടിയും ഓട്ടോയിൽ യാത്രചെയ്തും ,കോളേജ് കുട്ടികളുമായി ചർച്ചകൾ നടത്തിയും രാഹുൽ ഗാന്ധി ജനപക്ഷത്തേക്ക് സജീവമായി വരുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ല .

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകടമായില്ലെന്നും പിണറായി വിജയന് എന്ന മുഖ്യമന്ത്രിയെ ജനം നെഞ്ചിലേറ്റിയതായുമായാണ് വോട്ടെണ്ണല്‍ പകുതിയാകുമ്ബോള്‍ വ്യക്തമാകുന്നത്. നിലവില്‍ യുഡിഎഫിന് 40സീറ്റില്‍ മാത്രമാണ് ലീഡുള്ളത്.

കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്തി എന്‍ഡിഎ രംഗത്തുണ്ടായിരുന്നു. നേമം, പാലക്കാട്, തൃശൂര്‍ മണ്ഡങ്ങളിലാണ് എന്‍ഡിഎ മുന്നിട്ട് നിന്നത്. ബിജെപിയുടെ മിന്നും താരങ്ങളായി കൊണ്ടുവന്ന ഇ. ശ്രീധരന്, സുരേഷ് ഗോപി, കുമ്മനം രാജശേഖരന് എന്നിവരാണ് മികച്ച മത്സരം കാഴ്ചവെച്ചത് .
ഇതുവരെയുള്ള റിപ്പോർട്ടുകൾ പരിഗണിക്കുമ്പോൾ എൻ ഡി എ മുന്നണിയുടെയും ബി ജെ പിയുടെയും പ്രവർത്തനങ്ങൾ പരാജയമായിരുന്നുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു . രണ്ട് സ്‌ഥലത്തു മത്സരിച്ച പാർട്ടി പ്രെസിഡണ്ടിനു ദയനീയപരാജയം നേരിടേണ്ടിവന്നു .കേരളത്തിൽ ഉണ്ടായിരുന്ന ഏക പ്രാധിനിത്യംപോലും നഷ്ട്ടപ്പെടുന്ന അവസ്ഥയിലാണിപ്പോൾ .
ആർ എം പി യുടെ കെ കെ രമ വാടകരയിൽനിന്നും നിയമസഭയിലെത്തുമ്പോൾ പൂഞ്ഞാറിൽ പി സി ജോർജ് പരാജയപ്പെട്ടു .
സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ എല്‍ഡിഎഫ് തേരോട്ടമാണ് ഉണ്ടായിരിക്കുന്നത്. പത്തോളം ജില്ലകളില്‍ ഇടതു കാറ്റാണ് വീശിയത്. മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍ വന്നത്. . കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടിയായി മന്ത്രി ജെ. മേഴ്സികുട്ടിയമ്മ പിന്നില്‍ പോയി. ആലപ്പുഴയില്‍ യുഡിഎഫിന് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ മാത്രമാണ് ലീഡ് നേടാനായത്.
ഇടത് മുന്നണിയുടെയും സർക്കാരിന്റെയും നേതൃത്തം ഒരുപോലെ മനോഹരമായി നിർവഹിക്കുവാൻ മുഖ്യമന്ത്രിയായ പിണറായി വിജയന് സാധിച്ചു . നിരവധി ആരോപണങ്ങളും വെല്ലുവിളികളും നേരിടേണ്ടിവന്നപ്പോൾ ,അതിനെ ശക്തമായി നേരിടാൻ ,പാർട്ടിയെയും സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുപോകുവാൻ പിണറായി വിജയനെന്ന ഭരണാധികാരിക്കും രാഷ്ട്രീയനേതാവിനും സാധിച്ചു .
സംസ്‌ഥാനം കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോൾ ,ശാന്തമായി എന്നാൽ ശക്തമായി നേരിടാൻ അദ്ദേഹത്തിന് സാധിച്ചു .പെൻഷൻആനുകുല്യങ്ങൾ ഭക്ഷണകിറ്റുകൾ എത്തിച്ചത് , ദിവസവും വൈകിട്ട് മാധ്യമങ്ങളിലൂടെ ഓരോ കുടുംബങ്ങളിലേയ്ക്ക് എത്തുവാൻ കഴിഞ്ഞതും വിജയവഴിയിലെ മികവുകളാണ് .ഇനിയും വിലയിരുത്തുവാൻ ഏറെ കാര്യങ്ങളുണ്ട് .അത് വരുംദിവസങ്ങളിൽ കേരളം ചർച്ചചെയ്യട്ടെ .

കോട്ടയത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അഞ്ചു സീറ്റില്‍ എല്‍ഡിഎഫും നാലു സീറ്റില്‍ യുഡിഎഫുമാണ് മുന്നേറുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നിലയില്‍ ഞെട്ടിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, പാലായില്‍ ജോസ് കെ. മാണിയെ തറപറ്റിച്ച് മാണി സി. കാപ്പന് വന്‍ മുന്നേറ്റം നടത്തിയതും കേരളാ കോണ്‍ഗ്രസ് എമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

തിരെഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി എഫ് നും പ്രവർത്തകർക്കും തിരഞ്ഞെടുക്കപ്പെട്ട എം ൽ എ മാർക്കും അഭിനന്ദനങ്ങൾ.
ഇന്ന് വൈകിട്ട് 5 -30 ന്
കേരളത്തിൽ ആദ്യമായി ഭരണതുടർച്ചയ്‌ക്കു നേതൃത്തം നൽകുന്ന കേരളത്തിൻെറ പ്രിയങ്കരനായ മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ നേരിട്ട്കാണുന്നതാണ് . വീണ്ടും അദ്ദേഹം മാധ്യമങ്ങളിലൂടെ ഓരോ വോട്ടര്മാരോടും നേരിട്ട് സന്ദേശങ്ങൾ കൈമാറും ,നമുക്കതിനായി കാത്തിരിക്കാം ,കാതോർത്തിരിക്കാം .

