ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Share News

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നു. കോവിഡിന്റെ സാഹചര്യത്തിൽ, പ്രവർത്തനത്തിനിറങ്ങാൻ പ്രത്യേകമായ ധൈര്യവും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നിട്ടും, ആവശ്യമായ മുൻകരുതലുകളെടുത്ത് പ്രചാരണത്തിനായി രംഗത്തിറങ്ങിയ ഇടതുമുന്നണി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മാർത്ഥത മറക്കാനാവില്ല. ജനസേവനത്തിനായി നമുക്കിനിയും ഒന്നിച്ചു മുന്നേറാം.

ഇടതു മുന്നണിക്കു ചരിത്ര വിജയം സമ്മാനിച്ച കേരള ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചാലക്കുടിയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട സനീഷ്കുമാർ ജോസഫിന് അനുമോദനങ്ങൾ.

സമയവും പണവും അദ്ധ്വാനവും ചിലവഴിച്ച് ഇക്കഴിഞ്ഞ ആഴ്ചകളിൽ ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി, സ്നേഹം

ഡെന്നിസ് കെ ആൻ്റണി

.

Share News