
വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് സ്വന്തം മന്ത്രി|പി.രാജീവ്.
വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് എറണാകുളത്തിന് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും അദ്ദേഹത്തിന്റെ ചെറുപ്പത്തിനും ദീര്‍ഘവീക്ഷണത്തിനും കഴിയും. സംസ്ഥാന ഖജനാവിലേക്കുള്ള വരുമാനത്തിന്റെ ഗണ്യമായ ഒരു പങ്ക് സംഭാവന ചെയ്യുന്ന പ്രമുഖ വാണിജ്യ, വ്യാപര വ്യവസായ നഗരം ഉള്‍ക്കൊള്ളുന്ന ജില്ലയ്ക്ക് ആ സംഭാവന വിപുലമാക്കാനുതുകുന്ന ഭാവനസമ്പന്നമായ സമീപനവും നടപടികളും മന്ത്രിസഭയില്‍ നിന്നുണ്ടാകുമെന്ന ഉറപ്പാണ് പി. രാജീവിന്റെ മന്ത്രിസ്ഥാനം
ഏകദേശം 30,000ത്തോളം ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. പ്രത്യക്ഷ്യമായി മൂന്നുലേക്ഷത്തോളം പേരും പരോക്ഷമായി അത്രയും തന്നെ ആളുകള്‍ക്കും ജോലി നല്‍കുന്ന ഈ മേഖലയുടെ കൂടുതല്‍ കരുത്തുറ്റ വളര്‍ച്ചയ്ക്ക് ജില്ലയുടെ സ്വന്തം മന്ത്രിക്ക് കൂടുതല്‍ കാര്യക്ഷമമായി പലതും ചെയ്യാന്‍ കഴിയും.
വ്യവസായ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലെക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് അനുബന്ധ വ്യവസായങ്ങള്‍ക്ക് കൂടി തഴച്ചുവളരാന്‍ അവസരമൊരുക്കുന്ന ഈ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും ഇനി വേഗം കൂടും.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സ്റ്റാര്‍ട് അപ് തരംഗത്തിന്റ ആരംഭവും കൊച്ചിയില്‍ നിന്നായിരുന്നു. നൂറിനടുത്ത് സ്റ്റാര്‍ട് അപ് യൂണിറ്റുകളാണ് ജില്ലയില്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 15 ഓളം യുവ സ്റ്റാര്‍ട് അപ് സംരംഭകര്‍ക്ക് വിദേശ മൂലധനം സമാഹരിക്കാനായി എന്നത് ഈ രംഗത്തെ വിപലുമായ സാധ്യതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വളരെ വലിയ ഒരു ഇന്നവേഷന്‍ ഹബ് ആയി കൊച്ചിയെ മാറ്റാനുള്ള കുടുതല്‍ പരഗണനയും കൊച്ചിക്ക് ലഭിക്കാന്‍ പുതിയ മന്ത്രിപദം വഴിതുറക്കും. കേരള ടൂറിസത്തിന്റെ പ്രധാന ഹബ് ആണ് കൊച്ചി. ഇവിടെയത്തിയശേഷമാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം സര്‍ക്യൂട്ടില്‍ പ്രധാന പങ്ക് വഹിക്കുന്ന കൊച്ചിക്കായി ഭാവനാപൂര്‍ണമായ പദ്ധതികളും ആവിഷ്‌കരിക്കപ്പെടും.
പോരായ്മകള്‍ പരിഹരിച്ച് ലാഭത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ പൊതുമേഖല സ്ഥാപനങ്ങളെ മാറിയ കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ പരിഷ്‌കരിക്കാനുള്ള നടപടികളും പ്രതീക്ഷിക്കുന്നു. വ്യാപാര, വാണിജ്യ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും ശ്വശ്വതമായ പരിഹരാത്തിനായുള്ള പരിശ്രമങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷകളും വിപുലമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുന്നു.
മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ മേഖലയിലെ പോരായ്മകളും കുടവെള്ളംപോലുള്ള അപര്യാപ്തകളും പരിഹരിക്കുന്നതിനും യുവജനങ്ങളുടെ പ്രതീക്ഷകളെ സഫലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ജില്ലയെ വളരെ അടുത്തറിയാവുന്ന ഒരാളുടെ മന്ത്രിസഭയിലെ പങ്കാളിത്തം പ്രയോജനം ചെയ്യും.
മികച്ച പാർലമെൻ്റേറിയൻ , ജനകീയ നേതാവ്പാർലമെൻ്റേറിയൻ എന്ന നിലയിലും സംഘടന പ്രവർത്തകൻ എന്ന നിലയിലും പി.രാജീവിൻ്റെ പ്രവർത്തന മികവിന് ജില്ല പലവട്ടം നേർസാക്ഷ്യം വഹിച്ചു.. വിസ്മരിക്കാനാകാത്ത പ്രകടന മികവിൻ്റെ പിൻബലത്തിൽ വീണ്ടും ജില്ലയുടെ സാരഥ്യം ഏറ്റെടുക്കുകയാണ് പി.രാജീവ്.
1967 ൽ തൃശൂർ ജില്ലയിലെ മേലഡൂരിൽ പി.വാസുദേവൻ്റെയും രാധ വാസുദേവൻ്റെയും മകനായി ജനിച്ചു. ബി.എ, എൽ.എൽ.ബി, ഡിപ്ലോ ഇൻ കെമിക്കൽ എഞ്ചിനീയറിംഗിൽ എന്നിവയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ജീവിത കാലഘട്ടത്തിൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പി.രാജീവ്.
2009 ഏപ്രിൽ മുതൽ 2015 ഏപ്രിൽ വരെ രാജ്യസഭാംഗം, രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയർമാൻ പാനലിൽ അംഗം. വിവിധ പാർലമെൻ്ററി കമ്മിറ്റികളായ അഡ്വൈസറി കമ്മിറ്റി, പെറ്റിഷൻസ് കമ്മിറ്റി ,ഫിനാൻസ് കമ്മിറ്റി, ഇൻഫർമേഷൻ കമ്മിറ്റി, ഇൻഷൂറൻസ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എൻ എൽ കൺസൽട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷൻ ബില്ല് സെലക്ട് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. ഇന്ത്യൻ കയർബോർഡ് അംഗം, രാജ്യസഭയിലെ സി.പി.ഐ.എം ചീഫ് വിപ്പ്, സി.പി.ഐ.എം പാർലമെൻ്ററി പാർട്ടിയുടെ ഉപനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു. 2015, 16 വർഷങ്ങളിലെ നവ പാർലമെൻ്ററി അംഗങ്ങൾക്ക് പരിശീലനം നൽകുന്ന അധ്യാപക പാനലിൽ അംഗം. നിലവിൽ സി.പി.ഐ.എം സെക്രട്ടേറിയേറ്റ് അംഗമായും ദേശാഭിമാനി പത്രത്തിൻ്റെ ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്നു
.പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 2016 ലെ മികച്ച പാർലമെൻ്റ് അംഗത്തിനുള്ള സൻസദ് രത്ന പുരസ്കാരം. എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ ശുചി അറ്റ് സ്കൂൾ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്കാരം ,2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുള്ള മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ സ്മാരക പുരസ്കാരം, 2014 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.സി.ഷൺമുഖദാസ് പുരസ്കാരം, 2010 ൽ സി.പി.മമ്മു സ്മാരക പുരസ്കാരം, 2006ൽ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വർമ്മ പുരസ്കാരം, 2017 ലെ സഫ്ദർ ഹാഷ്മി പുരസ്കാരം, എന്നിവക്ക് അർഹനായിട്ടുണ്ട്.
നേരത്തെ നിരവധി മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.പി.ഐ.എം എറണാകുളം മുൻ ജില്ലാ സെക്രട്ടറി, ദേശാഭിമാനി ദിനപത്രം റസിഡൻ്റ് എഡിറ്റർ, കേരള സർക്കാരിൻ്റെ പ്രസ് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കോഴിക്കോട് സർവകലാശാല ജേർണലിസം വകുപ്പ് ബോർഡ് ഓഫ് സ്റ്റഡി അംഗം, എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, റിസർച്ച് ചീഫ് എഡിറ്റർ, സ്റ്റുഡൻ്റ് മാസിക എഡിറ്റർ, സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ. സെക്രട്ടറി, ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
രാജ്യസഭാ ചരിത്രത്തിൽ ആദ്യമായി ഇൻ്റർനെറ്റ് സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി.നിയമ ഭേദഗതി റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് പി.രാജീവ് ആണ്. രാജ്യസഭാ ചട്ടം 93 (2) പ്രകാരം റിപ്പോർട്ട് സെലക്ട് കമ്മിറ്റി പുനപരിശോധിക്കുന്നതിനായി പ്രമേയം അവതരിപ്പിച്ചു. ഐ.ടി.നിയമത്തിലെ 66 (എ ) റദ്ധാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു.
എംപി ഫണ്ട് ഉപയോഗിച്ച് ശ്രദ്ധേയമായ പദ്ധതികൾ പൂർത്തിയാക്കി.ആദ്യമായി എംപി ഫണ്ടും പൊതുമേഖല സ്വകാര്യമേഖല കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വം ഫണ്ടും വ്യക്തിഗത ഫണ്ടും സംയോജിപ്പിച്ച പദ്ധതികൾ നടപ്പിലാക്കുന്ന ആശയം പ്രാവർത്തികമാക്കി. ആലുവ സർക്കാർ ജില്ലാ ആശുപത്രിയിൽ പൊതുമേഖലയിലുള്ള ഏറ്റവും വലിയ ഡയാലിസിസ് സെൻറർ 25 മെഷീനുകളോടുകൂടി ആരംഭിച്ചു. ഇവിടെ ഡയാലിസിസ് സൗജന്യമാണ്. അമ്പതിനായിരം ഡയാലിസിസുകൾ ഇവിടെ പൂർത്തിയായിട്ടുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിലും മറ്റൊരു ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു.എറണാകുളം ജനറൽ ആശുപത്രിയിൽ എംആർഐ സ്കാനിംഗ് സെൻ്റർ സ്ഥാപിച്ചു. ഇവിടെ 1500 രൂപയ്ക്ക് എം ആർ ഐ സ്കാൻ സാധ്യമാകുന്നുണ്ട്.എറണാകുളം ജില്ലാ ആശുപത്രിയിൽ എല്ലാ രോഗികൾക്കും സൗജന്യ ഭക്ഷണം നൽകുന്നതിനുള്ള ആധുനിക സംവിധാനങ്ങളുള്ള ഡയറ്ററി കിച്ചൻ സ്ഥാപിച്ചു.
10 കോടി രൂപ ചെലവിൽ മറ്റ് എംപിമാരുടെ സഹകരണത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയേഷനുള്ള ലീനിയർ ആക്സിലേറ്റർ സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഇ- ടോയ്‌ലറ്റും വിദ്യാർത്ഥിനി സൗഹൃദ ടോയ്‌ലറ്റുകളും 2010 ശുചി അറ്റ്സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കി.എറണാകുളം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് റീച്ച് ടു സ്കൂൾ പദ്ധതി പ്രകാരം 23 ഇ- സേഫ്റ്റി സ്കൂൾ ബസുകൾ അനുവദിച്ചു.കളമശ്ശേരിയിൽ 10 കോടി രൂപ ചിലവാക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ മോഷൻ സ്റ്റിമുലേറ്റർ ചിൽഡ്രൻസ് സയൻസ് പാർക്ക് സിറ്റി, നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിച്ചു.ഭിന്നശേഷി വിഭാഗക്കാർക്ക് യന്ത്രവൽകൃത മുച്ചക്രവാഹനം നൽകി.
2013 ൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി , സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.2014ലെ രാജ്യസഭാ ചെയർമാൻ ഡോക്ടർ ഹമീദ് അൻസാരിയും ചൈനീസ് വൈസ് പ്രസിഡൻറും തമ്മിലുള്ള ഉപയകക്ഷി ചർച്ചയ്ക്കുള്ള സംഘത്തിൽ അംഗമായിരുന്നു.2011-ലെ സ്വീഡൻ ഡെൻമാർക്ക് രാജ്യങ്ങൾ സന്ദർശിച്ച ലോകസഭാ സ്പീക്കറിൻ്റെ നേതൃത്വത്തിലുള്ള പാർലമെൻറ് അംഗങ്ങളുടെ സംഘത്തിൽ അംഗമായിരുന്നു.2006 ബ്രസീലിൽ നടന്ന ഐ ബി എസ് എ സബ്മിറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു.
2005 ലെ സ്കോട്ട്‌ലൻഡിൽ നടന്ന ജി-8 മീറ്റിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ മീഡിയ സംഘത്തിൽ അംഗമായിരുന്നു.2015 കോമൺവെൽത്ത് പാർലമെൻറ് അസോസിയേഷൻറെ ക്ഷണപ്രകാരം ബ്രിട്ടീഷ് പാർലമെൻറിൽ സന്ദർശിച്ചു.1997 നും 2010 ലും ഹവാനയിൽ ലും സൗത്ത് ആഫ്രിക്കയിൽ നടന്ന ലോക യുവജന വിദ്യാർത്ഥി സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്.
നിരവധി പുസ്തകങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.ആഗോളവൽക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളിൽ വ്യതിയാനങ്ങൾ, കാഴ്ചവട്ടം ,പുരയ്ക്കു മേൽ ചാഞ്ഞ മരം, 1957 ചരിത്രവും വർത്തമാനവും, എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തര കാലത്തെ പ്രതീതി നിർമ്മാണം, ഭരണഘടന ചരിത്രവും വർത്തമാനവും എന്നിവ പ്രധാന കൃതികളാണ്. ദി ഹിന്ദു ഇന്ത്യ ടുഡേ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ വിവിധ സമകാലീന പ്രസിദ്ധീകരണങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ മുൻകൈയെടുത്ത് നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി, കനിവ് ഭവനപദ്ധതി, കനിവ് പാലിയേറ്റീവ് കെയർ സ്ഥാപനം, കനിവ് ആക്ഷൻ ഫോഴ്സ് എന്നിവ സാമൂഹികപുരോഗതിക്ക് ജില്ലയിൽ സഹായകമായി.
എംപി ആയിരിക്കുമ്പോൾ നടപ്പിലാക്കിയ ഇ-ടോയ്‌ലറ്റ് പദ്ധതിക്ക് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊതുമേഖലയിലെ നവീന പദ്ധതി ക്കുള്ള പുരസ്കാരം ലഭിച്ചു. ആലുവ ജില്ലാ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ എംപി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഫണ്ട് പൊതുമേഖല സ്വകാര്യമേഖല സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ട് വ്യക്തികളുടെ സംഭാവനകളും ചേർത്ത് നടപ്പിലാക്കിയ എം.പി. ഫണ്ട് പദ്ധതി രാജ്യത്തിന് മാതൃകയാവുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.
കൊച്ചിയുടെ തിലകക്കുറിയായ മെട്രോയുടെ നിർമ്മാണം ഇ. ശ്രീധരൻ്റ നേതൃത്വത്തിൽ ഡിഎംആർസിയെ കൊണ്ട് നടപ്പിലാക്കുന്നതിനു സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിന് സാധിച്ചു.
കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്.

അഡ്വ .യേശുദാസ് പറപ്പള്ളി