
വറുതിയുടെ നാളുകളിലെ കരുണയാണ് വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ-ജോർജ് എഫ് സേവ്യർ വലിയവീട്
കൊല്ലം : ദൂരെയുള്ളവരെ സഹായിച്ച് പേരെടുക്കാതെ കൂടെയുള്ളവരുടെ പട്ടിണി മാറ്റാൻ ശ്രമിക്കുന്ന വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് അനുകരണീയമാണെന്ന് വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ കോവിഡ് പ്രോട്ടൊക്കൾ പാലിച്ചു വിവിധ ഘട്ടങ്ങളായി ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അതിലെ അംഗങ്ങൾക്കു നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരിൽ അനേകരുടെ കുടുംബം പട്ടിണിയിലാണ്.അവരെ സഹായിക്കുവാൻ തയ്യാറായെത്തിയ വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ വറുതിയുടെ നാളിലെ കരുണയാണ് എന്ന് ജോർജ് എടുത്തു പറഞ്ഞു.


പുനലൂർ ചങ്ങായിസ് കോവിഡ് ഹെല്പ് ഗ്രൂപ്പ് ആണ് ഭക്ഷ്യക്കിറ്റുകൾ സമ്മാനിച്ചത്.

ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുങ്കൽ, രക്ഷാധികാരിമാരായ അജിത് മാടൻനട, ഇഗ്‌നേഷ്യസ് വിക്ടർ സുകൃതം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഹരിലാൽ, പ്രവാസികൾക്കൊരു കൈത്താങ്ങ് ചാനൽ ഡയറക്ടർ അയൂബ് കൊല്ലം, ചങ്ങായീസ് ഗ്രൂപ്പ് അഡ്മിൻ ടോജൻ ജോസഫ്, മനോജ് മനോഹർ, ദിദീപ് റിച്ചാർഡ്, സുനി, ഗോകുൽ കടവൂർ, പുനലൂർ മുൻസിപ്പൽ കൗൺസിലർ ഷാഹിദ, ആശ സേതു, ബ്ലയ്സി ടോജൻ, ജീജ സുനി എന്നിവർ വിവിധ ഘട്ടങ്ങളായി നടന്ന ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയിൽ സംസാരിച്ചു.