
രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.4:34 PM · May 20, 2021
17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്, ജി.ആര്. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്, പി. രാജീവ്, സജി ചെറിയാന്, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്, വീണാ ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, ഇ. ചന്ദ്രശേഖരന്, സിപിഎം നേതാക്കളായ ഇ.പി. ജയരാജന്, തോമസ് ഐസക്, ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന് തുടങ്ങിയവര്‍ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
Related Posts
കോവിഡ് വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി
പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ.
- Congratulations and best wishes
- Health
- Health news
- healthcare
- അഭിനന്ദനങ്ങൾ
- ആരോഗ്യം
- ആരോഗ്യ പരിചരണ പ്രശ്നങ്ങൾ
- ആരോഗ്യ വകുപ്പിൽ
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമേഖലയിൽ
- എറണാകുളം
- എറണാകുളം
- എറണാകുളം ജനറൽ ആശുപത്രി
- നമ്മുടെ ആരോഗ്യം
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- സ്നേഹവും അഭിമാനവും
- സർജറി