ഇവർ പ്രതികരിക്കണമെങ്കിൽ ഇവരുടെ യാത്രാസൗജന്യം നിർത്തണം.

Share News

ഇന്ത്യയിൽ ഒരു ദിവസം 58,19,40,000 ലിറ്റർ പെട്രോൾ ഉപയോഗിക്കപ്പെടുന്നു, ഇരുപത്തിയഞ്ചു പൈസ ഒരു ലിറ്ററിൽ കൂട്ടിയാൽ ഒരു ദിവസം 14,54,85,000 കോടി രൂപ, അതായത് ഒരുദിവസം മാത്രം കൊള്ളയടിക്കപ്പെടുന്നത് 14 കോടി 54 ലക്ഷത്തി 85,000 രൂപ. 202,00,00,000 ലിറ്റർ ഡീസൽ ഒരു ദിവസം നമ്മൾ ഉപയോഗിക്കുന്നുണ്ട്, 25 പൈസ വെച്ചു കൂട്ടുമ്പോൾ 50,50,00,000, അതായത് 50 കോടി 50 ലക്ഷം രൂപ. രണ്ടും കൂടെ ഒരു ദിവസം 65 കോടി രൂപയുടെ കൊള്ള, ഒരു വർഷം 23725 കോടി രൂപ, വെറും 25 പൈസ കൂടിയാൽ ഉണ്ടാകുന്ന സംഖ്യയാണ് മുകളിൽ പറഞ്ഞത്. ഇതിലും വലിയ ഒരു കൊള്ളസംഘം ലോകത്ത് വേറെ എവിടെയെങ്കിലും ഉള്ളതായി നിങ്ങൾക്ക് അറിവുണ്ടോ? ഈ വർഷം ഇതുവരെ ഇന്ധന വില കൂട്ടിയത് 47 തവണയാണ്.

ഇന്ധന വില കൂട്ടുന്നത് കമ്പനികളാണെന്നും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില അനുസരിച്ചാണെന്നും പറയുന്നു ഇലക്ഷൻ ഉണ്ടായിരുന്ന ഒരുമാസം വില കൂട്ടിയില്ല, എന്താ കാരണം ജനങ്ങൾ ഇലക്ഷനിൽ ചവിട്ടി കൂട്ടും. എല്ലാ കാര്യങ്ങൾക്കും ജനങ്ങൾക്ക് പ്രതികരിക്കാനാവില്ല, പ്രതികരിച്ചാൽ തന്നെ അതിനു വിലയും ഉണ്ടാവില്ല, അതിനു വേണ്ടിയാണ് നമ്മൾ ജനപ്രതിനിധികൾ എന്നും പറഞ്ഞ് കുറെ ആളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്, ഇവർ പ്രതികരിക്കണമെങ്കിൽ ഇവരുടെ യാത്രാസൗജന്യം നിർത്തണം. ജനങ്ങൾ പ്രതികരിക്കാൻ സാധിക്കാത്ത വിധം രാഷ്ട്രീയകക്ഷികൾ ജനങ്ങളെ തമ്മിൽ തമ്മിൽ വിഘടിപ്പിച്ച് നിർത്തിയിരിക്കുകയാണ്, കേന്ദ്ര സംസ്ഥാന ഗവൺമെന്റ് പരസ്പരം പഴിചാരി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ഇതിനെ ന്യായീകരിക്കുന്ന രാഷ്ട്രീയ അടിമകളുടെ അതിപ്രസരമാണ്, എന്നാൽ ഇവർ ചെയ്യുന്ന ഈ അടിമപ്പണിക്ക് ഇവർക്കും നാടിനും ഒരു ഉപകാരമില്ല എന്ന് ഇവർക്ക് തന്നെ അറിയുകയും ചെയ്യാം, ഇത്തരം അടിമകൾ ജനാധിപത്യ സംവിധാനത്തിന് ആണിക്കല്ല് ഇളകുന്ന ജോലിയിൽ ഏർപ്പെട്ടവരാണ്.

Vinod Panicker

Share News