വരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്.

Share News

വരനെ ആവശ്യമുണ്ടും, പാച്ചുവും അത്ഭുതവിളക്കും സത്യൻ അന്തിക്കാടിന്റെ മക്കൾ ചെയ്ത രണ്ട് സിനിമകളാണ്.

പിതാവിന്റെ ചുവട്‌ പിടിച്ചുള്ള സിനിമകളാണവ.ജനതിക സ്വാധീനം ശക്തം. അങ്ങനെ തന്നെ വേണമല്ലോ? കുടുംബവുമായി സിനിമക്ക് പോകുന്നവർക്ക് ഫീൽ ഗുഡ് നൽകുന്ന സിനിമകളാണ് ഇവ രണ്ടും. സത്യൻ അന്തിക്കാടിന്റെ ശൈലിയും അതായിരുന്നല്ലോ?

പ്രസാദാത്മകതയാണ് ഈ സിനിമകളുടെ ബാക്കി പത്രം. അടിക്കടി ഡാർക്ക് കഥാ പാത്രങ്ങളെ ചെയ്‌തിരുന്ന ഫഹദ് ഫാസിൽ കോമഡി ചായ്‌വുള്ള പാച്ചുവിനെ അവതരിപ്പിച്ചത് ഒരു വലിയ ആശ്വാസം നൽകി. കാസ്റ്റിംഗ് ഡയറക്ടർ മികച്ച ജോലിയാണ് ചെയ്തത്.

അത്ര വലിയ സ്‌ക്രീൻ സാന്നിദ്ധ്യം ഇല്ലാത്ത അഭിനേതാക്കൾ നല്ല അഭിനയം കാഴ്ച വയ്ക്കുന്നു. ഉമ്മയായി വന്ന ഇന്ദിരാ ഗാന്ധി ലുക്കുള്ള നടി വിസ്മയിപ്പിക്കുന്നു. വിജി വെങ്കിടേഷിന്റെ ആദ്യ സിനിമയാണിതെന്ന് വിശ്വസിക്കാൻ പ്രയാസം.

ഡാർക്ക് സിനിമകളുടെ തള്ളിക്കയറ്റത്തിനിടയിൽ ഒരൽപം തെളിച്ചമുള്ള സിനിമ വേണമെന്നുള്ളവർക്ക് പാച്ചു വിരുന്നാകും. പറയാനുള്ളത് ചുറ്റി തിരിഞ്ഞാണ് പാച്ചു പറയുന്നതെങ്കിലും കുഴപ്പമില്ല. എന്നാൽ മലയാള സിനിമയിൽ എത്ര അന്തിക്കാടുകാരുണ്ടെന്ന് മാത്രം ചോദിക്കരുത്? വേണമെങ്കിൽ ടൈറ്റിൽ കാർഡിൽ എണ്ണിക്കോ.

(സി ജെ ജോൺ)

Dr c j john Chennakkattu

Share News