
പോള വാരി പരിസ്ഥിതിദിനാചരണം
കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു.
ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ റവ. ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍, കുമരങ്കരി സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. ഐബിന്‍ പകലോമറ്റം, ഫൊറോന ഡെപ്യൂട്ടി പ്രസിഡന്റ് ആനി കെ. തോമസ്, ഫൊറോന യുവദീപ്തി ഭാരവാഹികളായ അലന് ജോസഫ് കണ്ണമ്പള്ളി, ഡോഡി ജോണ്സണ് കൊച്ചുതറ, ക്രിസ്റ്റീന സാബു ആലംപറമ്പില്‍, അലീന റോസ് മാത്യു മൂലയില്‍, ഡെന്നീസ് കെ. ബൈജു കുന്നേല്‍, റോസി ജോജി നമ്പിശ്ശേരിക്കളം എന്നിവര്‍ പ്രസംഗിച്ചു. കാലങ്ങളായി നിറഞ്ഞു കിടക്കുന്ന ബാക്കി പോളയും എത്രയും വേഗം വാരുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യുവദീപ്തി ആവശ്യപ്പെട്ടു