![](https://nammudenaadu.com/wp-content/uploads/2023/06/352317714_1007170640641051_3168296035175160909_n.jpg)
വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ പോരെ?
വിദ്യാർത്ഥികൾക്ക് നേതൃപാടവും, രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും നിർബന്ധമായി വേണം. അതിന് പക്ഷെ സ്കൂളുകളിലും, കോളേജുകളിലും കക്ഷി രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ?
അതുപോലെ തന്നെ നല്ല രീതിയിൽ ശമ്പളവും, ആനുകൂല്യങ്ങളും ലഭിക്കുന്ന, എല്ലാ രീതിയിലും സംരക്ഷിക്കപ്പെടുന്ന അധ്യാപകർക്ക് ട്രേഡ് യൂണിയന്റെ ആവശ്യമുണ്ടോ?
ഏതു പൗരനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന പോലെ ഇവർക്ക് ക്യാമ്പസിന്റെ വെളിയിൽ രാഷ്ട്രീയം ആവാമല്ലോ, അതു പോരെ?
വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ക്യാമ്പസുകളിൽ പിടിഎ ശക്തിപ്പെടുത്തി, രാഷ്ട്രീമില്ലാത്ത സ്റ്റുഡന്റ് കൗൺസിൽ കൂടെ കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ പോരെ?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരവും, വിശ്വാസ്യതയും മെച്ചപ്പെടുന്നത് നാടിന്റെ ഭാവി വികസനത്തിന് അനിവാര്യമാണ്. അതിനു വേണ്ടിയല്ലേ നമ്മൾ പ്രയത്നിക്കേണ്ടത്?
![](https://nammudenaadu.com/wp-content/uploads/2023/06/tony-thomas-1024x1024.jpg)
Tony Thomas