കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂ …

Share News

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിൽ ഒരു ദിവസം ഒരു പത്ത് തെരുവ് നായ്ക്കൾ ചത്തുകിടക്കുന്നത് കണ്ടതായി ഒരു ഇമാജിൻ ചെയ്ത് നോക്കൂഅതിന് ശേഷം എന്താവും സംഭവിക്കുക ?

അന്ന് തന്നെ ലോക്കൽ ഓൺലൈൻ ന്യൂസിൽ വാർത്ത വരും. പിറ്റേന്ന് പ്രധാന പത്രങ്ങളിലും ന്യൂസ് ചാനലുകളിലും അതേ വാർത്ത റിപ്പീറ്റ് ചെയ്യു. ദൃശ്യങ്ങളുമുണ്ടാവും.

കേരളത്തിലെ മൃഗപ്രേമികൾ സംഭവം ഏറ്റെടുക്കും. പ്രതിഷേധ പോസ്റ്റുകളുമായി അവർ വരും. അവരുടെ പോസ്റ്റിന് ഹ ഹ ഇമോജിയും ഏതിർ പോസ്റ്റുകളുമായി മറ്റുള്ളവർ വരും.

ഒരു പക്ഷേ ദില്ലിയിലെ PETA ക്കാരുടെ ട്വീറ്റുകളിലും സംഭവം നിറയും. രണ്ടു ദിവസം കൊണ്ടത് അവസാനിക്കുകയൊന്നുമില്ല.

ആ പഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ ഈമെയിൽ ഐഡി തപ്പിപ്പിടിച്ച് ഈ വ്യാജ തെരുവ് നായ് പ്രേമികൾ ഒരു ഈ മെയിൽ പരാതിയയ്ക്കും.

കോപ്പി ഡിജിപ്പിക്കും കാണും.

പോലീസ് പോക്സോ കേസും എം.ഡി എം എ പ്രതിയെയും വിട്ടിട് തെരുവ് പട്ടി ചത്ത കേസ് ഏറ്റെടുക്കും.

പത്ത് പട്ടി ചത്താൽ നാടിന് നല്ലതല്ല എന്നോർത്ത് ചുമ്മാ അന്വേഷിച്ച് ഫയൽ മടക്കാനല്ല, നല്ല ആത്മാർത്ഥമായി തന്നെ അന്വേഷിക്കും.

കാരണം നായ്ക്കളെ ഇല്ലാതാക്കി ഇത്തരം പൊതുജനസേവനം നടത്തിയ ചെക്കന്മാര് മുമ്പേ വല്ല ഉത്സവപ്പറമ്പിലെ തല്ലിന്റെ പേരിലോ വണ്ടി പാർക്ക് ചെയ്തതിന്റെ പേരിലോ പോലീസിന്റെ നോട്ടപ്പുള്ളികളാവാൻ സാദ്ധ്യതയുണ്ടല്ലോ?

സംശയം തോന്നുന്നവരെ ഓടി നടന്ന് പൊക്കിയിരിക്കും. കുഴിച്ചിട്ട പട്ടികളുടെ ജഡം തോണ്ടിയെടുത്ത് പോലീസ് പോസ്റ്റ്മാർട്ടം ചെയ്യും.

ഈ കേസുകളിൽ പോസ്റ്റ് മോർട്ടം ചെയ്യുന്ന ഡോക്ടർമാരും ആത്മാർത്ഥമായി പണിയെടുക്കും. എത്ര ഗ്രാം കുരുടാൻ അകത്ത് ചെന്നു ?

കുരുടാനൊപ്പം അകത്ത് ചെന്നത് ബീഫാണോ കോഴിയാണോ?

കുരുടാൻ വൃക്കയെയാണോ ഹൃദയത്തെയാണോ ബാധിച്ചത്?

ഇനി കൂളന്റാണ് അകത്ത് ചെന്നതെങ്കിൽ ഒപ്പം ചെന്ന ബ്രഡ് ഏത് ബ്രാന്റാണെന്ന് വരെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിലുണ്ടാവും.

കേസങ്ങനെ മുറുകും. പട്ടികൾ ചത്തത് നല്ലതല്ലേ കേസ് സ്ട്രോങ്ങാക്കണ്ട എന്ന് വിളിച്ച് പറയാൻ മോളീന്ന് ഒരു എം.എൽ.എയും ഒരു നേതാവും വിളിച്ച് പറയാനും പോവില്ല.

ഈ കേസും പുക്കാറും നൂലാമാലയും ഒക്കെയറിയാവുന്നത് കൊണ്ടാണ് നാട്ടിലെ ചെറുപ്പക്കാരും ലോക്കൽ രാഷ്ട്രീയ പ്രവർത്തകരും വാർഡ് മെമ്പറ്മാരുമൊക്കെ അനങ്ങാതിരിക്കുന്നത്.

അല്ലാതെ പാപബോധം കൊണ്ടൊന്നുമല്ല.രണ്ടാഴ്ച തരാം , നിയമം അനങ്ങാൻ പോവുന്നില്ല എന്നൊരുറപ്പ് ലഭിച്ചാൽ ഒതുങ്ങാൻ പോവുന്നതേയുള്ളൂ ഈ പട്ടി സ്നേഹം . നാടൻനായയോട് സ്നേഹം ഞങ്ങൾക്കുമുണ്ട്.

തെരുവിൽ വളരേണ്ട ഒരുത്തിയാണ് ഞങ്ങളുടെ ഈ കുഞ്ചി. വീട്ടിലെ ഒരു അംഗം.

Jai NK

Share News