ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.| രോഗ ശാന്തിയിലേക്ക് നയിക്കുന്ന മനസ്സിന് ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.
ഡോക്ടേഴ്സ് ഡേയാണ് ഇന്ന്.
ഈ മേഖലയിലേക്ക് കടന്ന് വരാൻ പോകുന്ന ഭാവി തലമുറക്കായി എന്തൊക്കെയാണ് പുതിയ ലോകം കാത്ത് വച്ചിരിക്കുന്നതെന്നതിൽ ആശങ്കയുണ്ട്.
ഡോക്ടർ ഇന്ന് ചെയ്യുന്ന കാര്യങ്ങൾ പലതും നിർമ്മിത ബുദ്ധി കവർന്നെടുക്കുമോ?
ഡോക്ടർ രോഗി ബന്ധം പൂര്‍ണ്ണമായും ഒരു ബിസിനസ്സ് ഇടപാടായി മാറുമോ?
സേവനം ഒരു ഉൽപ്പന്നം മാത്രമാകുമോ?
ഡോക്ടർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നിയമം ഉള്ളത് കൊണ്ട് മാത്രം അവസാനിക്കുമോ?
ഒത്തിരി ചോദ്യങ്ങൾ ഉയരുന്നു. രോഗ ശാന്തിയിലേക്ക് നയിക്കുന്ന മനസ്സിന് ശക്തിയേകാൻ പ്രാർത്ഥിക്കുന്നു.
ഈ ചോദ്യങ്ങളൊന്നുംമനസ്സിനെ തളർത്തരുതെന്ന് മോഹിക്കുന്നു.
(സി ജെ ജോൺ)
Drcjjohn Chennakkattu