കുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി
പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും – കരകൃഷിയും പൂർണമായി നശിച്ചതിനാൽ കർഷകരും- കർഷക തൊഴിലാളികളും പൂർണ്ണമായും ദുരിതത്തി ലായതിനാൽ കുട്ടനാടിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോനാ ചർച്ച് മാതൃവേദി – പിതൃവേദി സെൻട്രൽ യൂണിറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഫൊറോന വികാരി വെരി. റവ. ഫാ. ടോം പുത്തൻകളം പറഞ്ഞു.
ഏത്തവാഴ, പച്ചക്കറി, മരച്ചീനി, തുടങ്ങിയ കര കൃഷികൾ പൂർണമായും നശിച്ചു. കോഴി, താറാവ്, ആട്, പശു എന്നിവ നിന്നുള്ള വരുമാനം നിലച്ചു. ചിലർക്ക് ഇത് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ പുഞ്ചകൃഷിക്ക് സപ്ലൈകോ എടുത്ത നെല്ലിന്റെ വില സർക്കാർ അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കർഷകർക്ക് നൽകാ നുണ്ട്. ബാങ്കുകളിൽ നിന്നും കൃഷി വായ്പയും, ബന്ധുക്കളിൽ നിന്നും സ്വർണംവും മറ്റു കൈ വായ്പകളും വാങ്ങിയാണ് പുഞ്ചകൃഷി ചെയ്തിരുന്നത്. കർഷകർ വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്ന വായ്പകൾ അവരുടെ കൃഷി ഭൂമിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് തിരിച്ചെടുക്കാനുള്ള സാഹചര്യം ഇല്ലാതെ പോകുമ്പോൾ സർക്കാരിന്റെ സഹായവും ബാങ്കുകളുടെ സൗമനസ്യവും അനിവാര്യമായിരിക്കുകയാണ്.
ചെറുകിട കച്ചവടക്കാരുടെ അവസ്ഥയും മറ്റൊന്നില്ല. കച്ചവടങ്ങൾ ഇല്ലാതാവുകയുംചെയ്തിരിക്കുന്നു.കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മറ്റ് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ മുഴുവനും ഇന്ന് പട്ടിണിയിലാണ്. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ട് ഉണ്ടായതു മൂലം മിക്ക വീടുകളും ഭാഗ്യമായും, പൂർണ്ണമായും നാശനഷ്ടങ്ങൾ ഉണ്ടാകുകയും വാസാ യോഗ്യഅല്ലാതായി തീരുകയും ചെയ്തിരിക്കുന്നു. ഇത്തരം വീടുകളുടെ കണക്കുകൾ ശേഖരിച്ച് അടിയന്തരമായി സർക്കാർ വീടുകൾ നിർമ്മിച്ചു നൽകുകയും, കൂടാതെ വിവിധ മേഖലകളിൽ ഉണ്ടായ നാശനഷ്ടം കണക്കാക്കാൻ ഇതുമായി വൈദഗ്ധ്യവും ഉള്ളവരെ സർക്കാർ നിയമിക്കണമെന്നും ഫാ.ടോം പുത്തൻകളം സർക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തിൽ നിന്നും കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി 700 കോടിയിൽ പരം രൂപ മുടക്കി നിർമ്മിച്ച എ സി റോഡ് ഈ പ്രാവശ്യം ഉണ്ടായ വെള്ളപ്പൊക്കത്തിൽ ചില ഭാഗങ്ങൾ മുങ്ങിത്താഴ്ക ഉണ്ടായി. ഇതിനെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തിനടപടി സ്വീകരിക്കണമെന്ന് ഫാ. പുത്തൻകളം പറഞ്ഞു.
കൂടാതെ എ സി റോഡിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്കുള്ള കൈ റോഡുകൾ ഉയർത്തി പണിത് വെള്ളപ്പൊക്ക കെടുതിയിൽ നിന്നും ഇത്തരം പ്രദേശങ്ങളിൽ ഉള്ളവരുടെ യാത്ര ക്ലേശം പരിഹരിക്കാനുള്ള നടപടികളും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ടന്ന് പുളിങ്കുന്ന് സെന്റ് മേരിസ് ഫൊറോന ചർച്ച് മാതൃവേദി- പിതൃവേദി സെൻട്രൽ യൂണിറ്റ് അടിയന്തര യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ. സിറിൾ കൈതക്കളം MCBS അധ്യക്ഷത വഹിച്ചു.
ഫൊറോനാ വികാരി വെരി. റവ. ഫാ. ടോം പുത്തൻകളം യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.ബ്ലെസ് കരിങ്ങണാമറ്റം, സണ്ണി അഞ്ചിൽ, ടി എം തോമസ്, എം ഡി മാത്യു, ടോമിച്ചൻ വെള്ളറക്കൽ, ജോസഫ് ഡി, ജോയിച്ചൻ കിഴക്കേച്ചിറ, ബ്ലെസ്സി യോഹന്നാൻ, ജോളി ജോസഫ് തേവലക്കാട്,അനുമോൾ ജോസഫ്, സിൻസി സാബു, വത്സമ്മ വരിക്കത്തറ എന്നിവർ സംസാരിച്ചു.
Sunny Anchil