കൊല്ലരുത്! കൊല്ലിക്കരുത്!|ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്?

Share News

കൊല്ലരുത്! കൊല്ലിക്കരുത്!

മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കേണ്ടത് പരസ്പരം കൊന്നുതീർത്തിട്ടല്ല എന്ന തിരിച്ചറിവെങ്കിലും, ജനങ്ങളുടെ പേരിൽ ഭരണം നടത്തുന്നവർക്കുണ്ടാകണം!

എന്തിനുവേണ്ടിയാണവർ കാത്തിരിക്കുന്നത്???

ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്???വികസനത്തിന്റെ പേരിൽ ഒരു ജനതയെ പ്രലോഭപ്പിച്ചതും, അവരുടെ മണ്ണും മാനവും കവർന്നു കുരങ്ങന്റെ കയ്യിലെ അപ്പമാക്കി മാറ്റിയതും ആരാണ്???

കുക്കികളെ പായിക്കാൻ ആരാണു കരുക്കൾ നീക്കുന്നത് ???

മോഹിപ്പിക്കുന്ന വികസന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ സഹഭാവവും സമാധാനജീവിതവും തല്ലിക്കെടുത്തുന്നത് ആരുടെ അജണ്ടയാണ്???

ഇന്ത്യക്കാരെ സ്വന്തക്കാരും വൈരികളുമായി തരംതിരിച്ചു കുരുക്ഷേത്ര ഭൂമിയിലേക്കു തള്ളിവിടുന്നത് ആരുടെ, എന്തുതരം ദേശസ്നേഹമാണ്???

ഈ മണ്ണും ഇവിടത്തെ മനുഷ്യരും അവരുടെ എല്ലാത്തരം വൈവിധ്യങ്ങളും ഭാരതാംബയുടേതാണ്!!! ഭാരത മാതാവ് ഈ മണ്ണിന്റെയും മനുഷ്യരുടെയും ആത്മാവിലാണ് കുടികൊള്ളുന്നത്!!!

അവൾ പരസ്പരം കൊല്ലിക്കുന്നവളല്ല, എല്ലാ മക്കളേയും ചേർത്തുപിടിക്കുന്നവളാണ്!!!

ഉന്മൂലനം ചെയ്യിക്കുന്നവളല്ല, ജീവരക്തം പാലമ്റുതായി പകർന്നു കൊടുക്കുന്നവളാണ്!!!

അഴിഞ്ഞുലഞ്ഞ ചോലയും തകർന്ന നെഞ്ചുമായി അവൾ മണിപ്പൂരിനെനോക്കി വിലപിക്കുന്നു, കൊല്ലരുത്..! കൊല്ലരുത്..! ഭരണകൂടത്തെ നോക്കി ഗർജിക്കുന്നു, കൊല്ലിക്കരുത്!!!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News