ബലിയും കരുണയും കരുണാമയനായ ദൈവവും!|മതപരമായ ഇത്തരം അനുഷ്ഠാനങ്ങൾ മറനീക്കി പുറത്തു വരുന്നതിനെ, ലോക രാഷ്ട്രങ്ങളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഗൗരവപൂർവ്വം കാണണം!

Share News

മനുഷ്യനെ ഏറ്റവും ക്രൂരമാംവിധം കൊല്ലുകയും വധിക്കപ്പെട്ട വ്യക്തിയുടെ മൃതദേഹത്തെപ്പോലും ആചാരപരമായി വികൃതമാക്കി അപമാനിക്കുകയും മനുഷ്യത്വരഹിതമായി അതു പ്രദർശിപ്പിക്കുകയും, ഇക്കാര്യമത്രയും ‘ദൈവനാമം’ വിളിച്ചുകൊണ്ട്‌, ഒരു ബലിയോ മതപരമായ ആചാരമോ ആണെന്നു വരുത്തിത്തീർക്കുകയും ചെയ്യുന്ന ‘ഭീകരത’ ഭീകരതയല്ല എന്നു പറയാനാകുമോ? അതിനെ ഒരു ജനതയുടെ നിലനിൽപ്പിനുള്ള അവകാശ പ്രഖ്യാപനത്തിന്റെ അടയാളമായി കരുതാൻ ലോകത്തിനാവുമോ? സ്വന്തം മതത്തിനു പുറത്തുള്ളവരോട് ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് അനുശാസിക്കുന്ന എന്തെങ്കിലും ‘മതനിയമം’ നിലവിലുണ്ടോ? മതത്തിന്റെ പേരിലല്ല, സംസ്കാരത്തിന്റെ പേരിലായാലും ഇത്തരം ക്രൂരകൃത്യങ്ങളെ ന്യായീകരിക്കാൻ കഴിയുമോ? മൃഗീയതക്കും […]

Share News
Read More

കൊല്ലരുത്! കൊല്ലിക്കരുത്!|ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്?

Share News

കൊല്ലരുത്! കൊല്ലിക്കരുത്! മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കേണ്ടത് പരസ്പരം കൊന്നുതീർത്തിട്ടല്ല എന്ന തിരിച്ചറിവെങ്കിലും, ജനങ്ങളുടെ പേരിൽ ഭരണം നടത്തുന്നവർക്കുണ്ടാകണം! എന്തിനുവേണ്ടിയാണവർ കാത്തിരിക്കുന്നത്??? ഗോത്ര സംഘർഷങ്ങളിൽനിന്നു രാഷ്ട്രീയ വിജയം കൊയ്തെടുക്കാൻ ആരാണ് വിത്തും വളവും നൽകിയത്???വികസനത്തിന്റെ പേരിൽ ഒരു ജനതയെ പ്രലോഭപ്പിച്ചതും, അവരുടെ മണ്ണും മാനവും കവർന്നു കുരങ്ങന്റെ കയ്യിലെ അപ്പമാക്കി മാറ്റിയതും ആരാണ്??? കുക്കികളെ പായിക്കാൻ ആരാണു കരുക്കൾ നീക്കുന്നത് ??? മോഹിപ്പിക്കുന്ന വികസന വാഗ്ദാനങ്ങളിലൂടെ ജനങ്ങളുടെ സഹഭാവവും സമാധാനജീവിതവും തല്ലിക്കെടുത്തുന്നത് ആരുടെ അജണ്ടയാണ്??? ഇന്ത്യക്കാരെ സ്വന്തക്കാരും വൈരികളുമായി […]

Share News
Read More

ഏകീകൃത സിവിൽ നിയമം ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പൈതൃകങ്ങൾ സംരക്ഷിക്കുമോ?

Share News

സിവിൽ നിയമങ്ങൾ ഏകീകരിക്കണമോ എന്നതു സംബന്ധിച്ച് പൗര സമൂഹത്തിന്റെ പ്രതികരണങ്ങൾ ഇന്ത്യൻ ലോ ബോർഡ് ആവശ്യപ്പെട്ടപ്രകാരം വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുകയാണല്ലോ. ഇനിയും കരടുരൂപം തയ്യാറാകാത്ത ഒരു നിയമം പൊതു സമൂഹത്തിന്റെ ചർച്ചയിൽ വരുമ്പോൾ, ഓരോരുത്തരും അവരവരുടെ മനോധർമ്മത്തിനു ചേർന്നവിധമായിരിക്കും വിഷയത്തെ സമീപിക്കുക എന്നു വ്യക്തം. വ്യക്തി നിയമങ്ങൾ ഏകീകരിക്കപ്പെട്ടാൽ എങ്ങിനെയിരിക്കും എന്ന ചോദ്യം പ്രസക്തമാണ്. ചില പ്രത്യേക രാജ്യങ്ങളിൽ ഏക സിവിൽ കോഡാണ്‌ നിലവിലുള്ളത്. അത്തരം രാജ്യങ്ങളിൽ അവിടങ്ങളിലെ ഭൂരിപക്ഷ മതത്തിന്റെ മതനിയമം തന്നെയാണ് ‘ഏക […]

Share News
Read More

തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും.

Share News

തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും സെന്റ്‌ തോമസ് കേരളത്തിൽ വന്നതിനു ചരിത്രപരമായി തെളിവില്ലെന്ന വാദഗതികൾ മുൻപും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമോദീസ മുക്കിയതായി കേരളനസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരിമാർ ഏഴു, എട്ടു നൂറ്റാണ്ടുകളിൽ മാത്രമാണ് കേരളത്തിൽ വന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിഷേധിക്കുന്നത്. ഭാഷാപരമായ ചരിത്ര സാമഗ്രികൾ, ആർക്കിയോളജിക്കൽ ഖനനങ്ങളിലൂടെ ലഭ്യമായ പുരാവസ്തു ശേഖരം (ശാസനങ്ങൾ, പ്രതിമകൾ, സ്മാരകങ്ങൾ, ഖബറിടങ്ങൾ, നാണയങ്ങൾ മുതലായവ) എന്നിവയുടെ താരതമ്യ പഠനത്തിലൂടെയാണ് ശാസ്ത്രീയമായ ചരിത്രരചന നടത്താൻ കഴിയുന്നത്. അതായത്, ഇവ […]

Share News
Read More