വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.

Share News

ഇടുന്ന ഷർട്ട് അവിടെയും ഇവിടെയും കീറിയും, മുഷിച്ചിൽ ഉണ്ടാക്കിയും ദരിദ്ര ലുക്കുണ്ടാക്കിയിരുന്ന രാഷ്ട്രീയ നേതാക്കൾ പണ്ടുണ്ടായിരുന്നു. ഇപ്പോൾ ആരും അതിന് മെനക്കെടാറില്ല.

എപ്പോഴാണ് ചാനലിൽ ആകാരം തെളിയുന്നതെന്ന് ഒരു നിശ്ചയവും ഇല്ലാത്തത് കൊണ്ട് ചുളിയാത്ത കുപ്പായങ്ങൾ പെട്ടിയിൽ കരുതി നടക്കുന്ന കാലമാണ്. മൊബൈൽ ഫോണും, കെട്ടിയിരിക്കുന്ന വാച്ചും, യാത്ര ചെയ്യുന്ന കാറും നോക്കിയാൽ അറിയാം ഇവരുടെ യഥാർത്ഥ ജീവിത ശൈലി. എന്നിട്ട് പത്ത് കാശില്ലാത്ത പൊതു പ്രവർത്തകനെന്ന എച്ചിത്തരം എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. എല്ലാം കാണുന്ന ജനം അത് മിണ്ടാതെ കേട്ട് കൊണ്ടുമിരിക്കും.

മുതലാളിയാവുകയെന്ന മനുഷ്യവാസനയെ കുറ്റം പറയാൻ പറ്റില്ല.നൈതീകമായ വഴിയിലുള്ള ക്യാപ്പിറ്റൽ ഉള്ളത് രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സവുമല്ല.

എന്നാൽ മുഖം മൂടിയിട്ട്‌ ക്യാപ്പിറ്റലിസ്റ്റ് വിരുദ്ധനാണെന്ന് ചൊല്ലി ആളുകളെ തെറ്റുധരിപ്പിക്കാൻ ശ്രമിക്കുന്നത് സഹിക്കാൻ പറ്റില്ല.

വാചകമടി കഴിഞ്ഞ് മിനി കൂപ്പറിലും,ബി. എം ഡബ്ലിയുവിലും ചീറി പാഞ്ഞുള്ള ആ പോക്കാണ് പുതിയ കാല ജനകീയ വിപ്ലവ പാച്ചിൽ.

തിരക്കുള്ളവർക്കും ജനങ്ങൾക്കായി കഷ്ടപ്പെടുന്നവർക്കും സുഖ സൗകര്യമൊക്കെ വേണമെന്ന കാര്യത്തിൽ പൊതു ജനവും യോജിക്കും. എന്നാൽ ഹിപ്പോക്രസി അസഹനീയമാണ്.

(ഡോ .സി ജെ ജോൺ)

Drcjjohn Chennakkattu

Share News