കോവിഡ്:രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,20,916 ആ​യി. 22,123 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

2,83,407 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 5,15,386 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഏ​ഴു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്ന് എ​ട്ടു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ വെ​റും നാ​ലു ദി​വ​സം മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 7,862 കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,38,461 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 226 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 9,893 ആ​യി ഉ​യ​ര്‍​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,30,261 ആ​യി. 3,680 പു​തി​യ കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച 64 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 1,829 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​യും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 1,09,140 പേ​ര്‍​ക്കാ​ണ് ഡ​ല്‍​ഹി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. 3,300 പേ​ര്‍ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു