
സർക്കാരിന്റെ കോവിട് പ്രോട്ടോക്കോളിനെ കുറിച്ച് നന്നായി അറിയാവുന്ന ആറു ചെറുപ്പക്കാർ സദാ തയ്യാറായി നിൽക്കാൻ കഴിയില്ലേ. ഉണ്ടാവും എന്നാണു എന്റെ പ്രതീക്ഷ.
രണ്ടു മാസം മുന്നേ തള്ളിമറിച്ചത് സഭയുടെ ആരോഗ്യ സംവിധാനങ്ങൾ മുഴുവൻ സർക്കാരിന്റെ ഉപയോഗത്തിനായി കൊടുക്കാം എന്ന് സർക്കാരിനോട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ്.
ആശുപതി സംവിധാനങ്ങളിൽ ആംബുലൻസും പെടണമല്ലോ.മൃതസംസ്കാരത്തിനുള്ള അത്‌മീയ പ്രോട്ടോകോൾ എന്ന് പറയുമ്പോൾ മൃതശരീരം ആശുപത്രിയിൽ നിന്ന് സിമിത്തേരി വരെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും തയ്യാറാക്കുക എന്നാണു. (മരമണ്ടന്മാരുടെ തലേൽ കേറിയിരിക്കുന്നത് എന്താണാവോ!).
അല്ലാതെ നിങ്ങൾ എങ്ങനെയെങ്കിലും ബോഡി കൊണ്ടുവന്നാൽ ഞങ്ങൾ ആനാംവെള്ളം തളിച്ചേക്കാം (റെഫറൻസ്. കാനൻ നിയമം, ഖണ്ഡിക ക്ക, ങ്ക, ച്ച) എന്ന് പറയുന്നതല്ല.
ഒരു രൂപതയ്ക്ക് ഒരു ആംബുലൻസും അതിലുള്ള ആറു അക്കമ്പനിമെന്റും തയ്യാറാക്കി നിർത്താൻ സാധിക്കില്ലേ? (സാധിക്കണം).
സർക്കാരിന്റെ കോവിട് പ്രോട്ടോക്കോളിനെ കുറിച്ച് നന്നായി അറിയാവുന്ന ആറു ചെറുപ്പക്കാർ സദാ തയ്യാറായി നിൽക്കാൻ കഴിയില്ലേ. ഉണ്ടാവും എന്നാണു എന്റെ പ്രതീക്ഷ
അവർ 14 ദിവസം ക്വൊറന്റിനിൽ പോകണം എന്ന് പറഞ്ഞാൽ ഏറ്റവും മിനിമം അവർക്ക് 30 ദിവസത്തെ ജീവനം നൽകണം, കൂടാതെ രോഗം പിടിപെട്ടാൽ രോഗീശുശ്രൂഷയും. അതിന് തയ്യാറാകുന്ന ചെറുപ്പക്കാർ ഈ ‘സേനകളിൽ’ ഒന്നും ഇല്ലേ.
“നൺസിന് വോയ്‌സ്” കൊടുക്കുന്ന മുഖമില്ലാത്ത ഫെയ്‌ക്കുകൾക്ക് അതൊന്നും ചെയ്യാൻ പറ്റില്ലേ?എങ്കിൽ നമ്മുടെ അതിഥികൾ ഇല്ലേ, അവരോടു പറയൂ. കൂലി കൊടുത്താൽ എന്തും ചെയ്യാൻ അവർ തയ്യാറാകും.
നമുക്കു ഇഷ്ടമുള്ള സേനയുടെ ടി ഷർട് ഉണ്ടാക്കി അവരെ അണിയിക്കുകയും അതിന്റെ ഫോട്ടം പിടിച്ചു അടുത്ത കോവിട് റെസ്പോൺസ് കാമ്പയിൻ നടത്തുകയും ആവാം
.ചിത്രത്തിൽ കാണുന്നതാണ് ആംബുലൻസ്

Jose Vallikatt
