വഴി അറിയാതെ സഞ്ചരിച്ച റിട്ടയേർഡ് അധ്യാപകനെ കണ്ടെത്തി

Share News

നന്മ വറ്റാത്ത ഒരു പറ്റം നല്ല മനുഷ്യർ പലവഴിക്ക് അന്വേഷിച്ചു നടന്നത് മണിക്കൂറുകളോളം

കോടഞ്ചേരി : ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി കൂടത്തായി റോഡിൽ വിന്നേഴ്സിലുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങി കാണാതായ റിട്ടയേർഡ് അധ്യാപകൻ വർഗ്ഗീസിനെ കണ്ടെത്തി. മുക്കം അരീക്കോട് സംസ്ഥാന പാതയിൽ വാലില്ലാപ്പുഴക്ക് അടുത്ത് എരഞ്ഞിമാവ് എന്ന സ്ഥലത്ത് വെച്ചാണ് കണ്ടെത്തിയത്.

ഓർമ്മക്കുറവുള്ള ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങി രാത്രി വൈകിയും തിരിച്ചാത്തതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൈക്കാവിലുള്ള സന്നദ്ധ പ്രവർത്തകർ പലവഴിക്ക് തിരിഞ്ഞ് അന്വേഷണം നടത്തി.ഈരൂട് വഴി കോടഞ്ചേരി ഭാഗത്തു കൂടി കടന്നു പോയതായി മനസ്സിലാക്കിയതിനെ തുടർന്ന് ഈ പ്രദേശത്ത് മുഴുവൻ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വഴി അറിയാതെ അവശ നിലയിൽ സഞ്ചരിച്ച ഇദ്ദേഹത്തെ എരഞ്ഞിമാവിലുള്ള യുവാക്കൾ കണ്ടെത്തുകയായിരുന്നു. വീട് എവിടെയാണെന്ന് പറയാൻ പോലും അദ്ദേഹത്തിന് ഓർമ്മയില്ലായിരുന്നു. മൈക്കാവ് ആണ് എന്ന് മനസ്സിലാക്കിയ യുവാക്കൾ ജീപ്പിൽ കയറ്റി ഇവിടെ എത്തിച്ചു.പക്ഷെ വീട് എവിടെയാണെന്ന് പറയാൻ പോലും അദ്ദേഹത്തിന് ഓർമ്മയില്ലായിരുന്നു. ഈ സമയം ഇദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയവരുടെ ശ്രേദ്ധയിൽപ്പെടുകയും ഇവർ ചേർന്ന് അദ്ദേഹത്തെ സുരക്ഷിതനായി വീട്ടിൽ എത്തിക്കുകയും ചെയ്തു.

Share News