ഗർഭിണിയായ ഒരു സ്ത്രീ തന്റെ ഉദരത്തിൽ ഭൂമി വഹിക്കുന്ന തരത്തിലുള്ള 10 യൂറോ യുടെ നാണയങ്ങൾ പുറത്തിറക്കി.

Share News

വത്തിക്കാനിൽ നിന്ന് പുതിയ നാണയങ്ങൾ പുറത്തിറക്കി.

ഗർഭിണിയായ ഒരു സ്ത്രീ തന്റെ ഉദരത്തിൽ ഭൂമി വഹിക്കുന്ന തരത്തിലുള്ള 10 യൂറോ യുടെ നാണയങ്ങളും കൂടാതെ അഭയാർഥികൾ, ചിത്രകാരനായ റാഫേൽ, അപ്പസ്തോലൻമാരുടെ നടപടി എന്നിവയാണ് പുതിയ സീരീസിൽ പുറത്തിറക്കിയത്.

ഇറ്റാലിയൻ കലാകാരനായ ലൂയിജി ഓൾഡിയാനിയാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ഭൗമ ദിനത്തിന്റെ അമ്പതാം വാർഷികം അനുസ്മരിച്ചാണ് ഗർഭിണിയായ സ്ത്രീ ഉദരത്തിൽ വഹിക്കുന്ന ഭൂമിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. സ്ത്രീ തലയിൽ വച്ചിരിക്കുന്ന ഗോതമ്പ് കതിർ ഭൂതവും ഭാവിയും ഒന്നിക്കുന്ന നിത്യതയെ സൂചിപ്പിക്കുന്നതാണ് എന്നും പറയുന്നു. ആമസോൺ സിനഡിൽ ഉണ്ടായിരുന്ന പച്ചമാമയുടെ മാതൃകയാണന്ന് പരാമർശങ്ങൾ ഉയരുന്നുണ്ട്. രണ്ട് യൂറോയുടെ നാണയത്തിൽ ചിത്രകാരനായ റഫേലിന്റെയും, 5 യൂറോയുടെ നാണയത്തിൽ അഭയാർത്തികളെ സൂചിപ്പിക്കാനായി വി. പത്രോസ് ശ്ലീഹാ ജനത്തെ സംരക്ഷിക്കുന്ന ചിത്രവും, കൂടാതെ സ്വർണ നാണയ വിഭാഗത്തിൽ പൗലോസ് ശ്ലീഹാ ആദൻസിൽ വചനം പ്രഘോഷിക്കുന്ന ചിത്രവും, പൗലോസ് ശ്ലീഹാ ഇരുതല വാളുമായി നിൽക്കുന്ന ചിത്രവും ആണ് ഉള്ളത്.

ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോം

Share News