ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹിമാൻ ഔഫിന്റെ കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഔഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share News

കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹ്മാൻ ഔഫ് കൊല്ലപ്പെട്ടത് അത്യന്തം നിർഭാഗ്യകരവും അങ്ങേയറ്റം അപലപനീയവുമാണ്. കൊലപാതകം ആര് നടത്തിയാലും അത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്.

രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതക പരമ്പര തീർത്തും ആശങ്കാജനകമാണ്. സംസ്ഥാനത്തിന് അപമാനകരവുമാണ്.

രാഷ്ട്രീയ സംഘർഷങ്ങളെ മുൻകൂട്ടി കാണാനും യഥാസമയം നിയമാനുസൃതമായ ഇടപെടൽ നടത്തി ഇത്തരം ക്രൂര സംഭവങ്ങൾ ഒഴിവാക്കാനും പോലീസ് സംവിധാനത്തിന് കഴിയുന്നില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്, പ്രതിഷേധാർഹവുമാണ്.

മനുഷ്യജീവനെടുക്കുന്ന കുറ്റവാളികൾ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയ്ക്ക് അർഹരാണ്. അതു ഉറപ്പു വരുത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. സത്യസന്ധവും നിഷ്പക്ഷവും കാര്യക്ഷമവും ഫലപ്രദവുമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർരെ അർഹമായ ശിക്ഷക്ക് വിധേയരാക്കാനും സത്വര നടപടികൾ പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടാവണം. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടേ മതിയാവൂ. ഡി വൈ എഫ് ഐ പ്രവർത്തകനായ അബ്ദുറഹിമാൻ ഔഫിന്റെ കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഔഫിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

വി എം സുധിരൻ

Share News