കുടുംബങ്ങളുടെ ക്ഷേമത്തിനും , ജനിക്കാനുള്ള അവകാശത്തിനുംവേണ്ടി സമൂഹംപ്രതികരിക്കണം. – ബിഷപ്പ് ഡോ.ജോസഫ് കരിയിൽ.

Share News

കൊച്ചി.സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങൾ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ നന്നായി നയിക്കുന്നവർക്ക് മാതൃകയാണ് വിശുദ്ധ ഔസേപ്പ്പിതാവ്. ജനിക്കുവാനുള്ള അവകാശംനിഷേധിക്കുന്ന ഭ്രുനഹത്യാ നിയമം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.കണ്ണമാലി വിശുദ്ധ ഔസെപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ആഗോള കുടുംബവർഷവും പ്രൊ ലൈഫ് വാരാചരണവും ഉത്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏഴു രൂപതകൾ സന്ദർശിക്കുന്ന പ്രേഷിത പ്രാർത്ഥന തീർത്ഥയാത്രയുടെ പതാക കെസിബിസി പ്രൊ ലൈഫ് പ്രസിഡന്റ്‌ സാബു ജോസിന് കൈമാറി ഫ്ലാഗ് ഓഫ്‌ ചെയ്തു.
കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സിമെതി അധ്യക്ഷത വഹിച്ചു.പ്രൊ ലൈഫ് സമിതി മേഖപാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. മോൺ. ആന്റണി തച്ചാറ,അഡ്വ. ജോസി സേവ്യർ, ജോൺസൻ സി അബ്രഹാം, ഉമ്മച്ചൻ ചക്കുപുരയിൽ, മാർട്ടിൻ ന്യൂനസ്, ലിസാ തോമസ്, ടാബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.


പ്രാർത്ഥനാ പ്രേഷിത തീർത്ഥ യാത്ര കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളം, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു പ്രാർത്ഥിക്കും. മാർച്ച്‌ 25-ന് വരാപ്പുഴ അതിരൂപതയിൽ പ്രൊ ലൈഫ് ദിനാഘോഷം നടക്കും.

kcbc-pro-life-samithi-logonew


Share News