യു​ഡി​എ​ഫ് ഐ​തി​ഹാ​സി​ക വി​ജ​യം നേ​ടു​മെ​ന്ന് ചെ​ന്നി​ത്ത​ല

Share News

ചേര്‍ത്തല: യുഡിഎഫ് ഐതിഹാസിക ജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരീശ്വരവാദിയായ പിണറായി വിജയന്‍ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാവാന്‍ പോവുന്നത് ഇടത് മുന്നണിയാണെന്ന് ഇപി ജയരാജനുള്ള മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങള്‍ക്കും ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യത ലഭിച്ച കാലഘട്ടമാണ് ഇത്.

പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. 5 വര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരെ വരുന്ന ജനവിധിയാണ് ഇത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

Share News