
മദ്യം ഇല്ലാത്ത ജീവിതം ഒരിക്കൽ ശീലിച്ചു തുടങ്ങിയാൽ പിന്നീട് അനവധിപേർ അത് ആസ്വദിച്ചു തുടങ്ങുന്നു.
നിങ്ങൾ മദ്യപാനശീലമുള്ള ഒരു വ്യക്തിയാണെങ്കിൽ ഒരുപക്ഷേ അതു നിർത്താൻ നിങ്ങൾക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല ഒരു അവസരമായിരിക്കും ഈ കൊറോണക്കാലം. വാക്സിൻ സ്വീകരിക്കുന്ന സമയത്ത് നിങ്ങൾക്ക് പൂർണ്ണമായും കുറച്ചു ദിവസത്തേങ്കിലും മദ്യപാനം ഉപേക്ഷിക്കേണ്ടിവരും. നിങ്ങളുടെ ശരീരത്ത് വാക്സിൻ ഗുണം ചെയ്യണമെങ്കിൽ നിങ്ങൾ രണ്ടുമാസം നിങ്ങളുടെ മദ്യപാനം ഉപേക്ഷിച്ചേ മതിയാകൂ. ഇതിനുവേണ്ടി നാലും അഞ്ചും ദിവസത്തേക്ക് കുടി ഉപേക്ഷിക്കുന്നവരുണ്ട്, അതു വർക്കൗട്ട് ആവില്ല. ഏതായാലും രണ്ടു മാസക്കാലം ഞാനത് ശ്രമിച്ചു വിജയിച്ചു.

പ്രയാസങ്ങൾ തുടക്കത്തിലുള്ള ഏതാനും ദിവസങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്, നമ്മളുടെ പല ദുശ്ശീലങ്ങളും നിർത്തണമെങ്കിൽ നമ്മൾ തന്നെ വളരെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ മാത്രമേ അത് നിർത്താൻ പറ്റു. നമ്മൾ കുടിക്കില്ല എന്ന് തീരുമാനിച്ചാൽ പിന്നീട് വീണ്ടും നിർബന്ധിച്ച് കുടിപ്പിക്കാൻ ശ്രമിക്കാത്ത കൂട്ടുകാരാണെങ്കിൽ നിങ്ങൾ പാതി വിജയിച്ചു. നിങ്ങൾക്ക് ഇടയ്ക്ക് പ്രലോഭനം തോന്നുന്നുവെങ്കിൽ സ്വന്തം കുടുംബത്തിന്റെ കാര്യവും കുട്ടികളുടെ മുഖവുമൊക്കെ ഓർക്കുക. എന്നിട്ടും പ്രലോഭനം തോന്നുകയാണെങ്കിൽ അന്നുതന്നെ അടുത്തുള്ള ആശുപത്രികളിൽ കാഷ്വാലിറ്റി കാർഡിയോ ക്യാൻസർ കരൾ കിഡ്നി ശ്വാസതടസ്സം ചികിത്സിക്കുന്ന വാർഡുകൾ സന്ദർശിക്കുക. കുറച്ചുനാൾ പ്രലോഭനങ്ങൾ ഉണ്ടാവില്ല. വീണ്ടും തോന്നിയാൽ ആശുപത്രി സന്ദർശനം ആവർത്തിക്കുക.
മദ്യം വിളമ്പുന്ന ചടങ്ങുകൾ കഴിവതും ഒഴിവാക്കുക, മദ്യപാനം നിർത്തി ഏറെ നാളുകൾക്ക് ശേഷം തികഞ്ഞ ആത്മവിശ്വാസം കൈവരിച്ചശേഷം മാത്രം ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നതായിരിക്കും അഭികാമ്യം. സുഹൃത്തുക്കളെ ബാറിനു സമീപം കണ്ടുമുട്ടുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങൾ വിശേഷിച്ച് ഭാര്യമാർ സൗമ്യതയുടെയും പരിഗണനയോടെ കൂടിയും മദ്യപന്മാരുടെ സമീപിക്കുന്നത് കുടി നിർത്താൻ അവർക്ക് പ്രചോദനം ആയേക്കും. ഒരിക്കൽ കുടി നിർത്തിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ സ്നേഹവും ശ്രദ്ധയും കാണിക്കുകയും വേണം. മദ്യം ഇല്ലാത്ത ജീവിതം ഒരിക്കൽ ശീലിച്ചു തുടങ്ങിയാൽ പിന്നീട് അനവധിപേർ അത് ആസ്വദിച്ചു തുടങ്ങുന്നു. ജീവിതത്തിന് പുതിയ അർഥം എന്നിവ നൽകുന്ന സ്വയം പരിഷ്കരിക്കുന്ന ഒരു ഉദ്യമമാണ്. പരീക്ഷിച്ചുനോക്കുക.

വിനോദ് പണിക്കർ





*മദ്യത്തിന് മരുന്നിനെക്കാൾ പ്രാധാന്യം നൽകരുത് .
കൊച്ചി.ആരോഗ്യത്തിന് ഹാനികരമയ മദ്യം സർക്കാർ ജനങ്ങൾക്ക് സംലഭ്യമാക്കുന്നത് വേണ്ടി സാഹചര്യം സൃഷ്ടിക്കരുത്. ആരോഗ്യസംരക്ഷണമാണ് സർക്കാരിൻ്റെ ചുമതല. ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിൻ്റെ സമ്പത്ത്. കോവിഡ് മനുഷ്യജീവന് വൻ ഭീഷിണി ഉയർത്തുമ്പോൾ മദ്യപാനശീലത്തിൽ നിന്നും വിമുക്തി നേടുവാൻ വ്യക്തികളും, അതിജീവിക്കുവാൻ സർക്കാരും സാമൂഹ്യ പ്രസ്ഥാനങ്ങളും സഹായിക്കണം.
മദ്യ പാനത്തിലൂടെ കടുത്ത സാംബത്തിക തകർച്ചയിലൂടെ കടന്നുപോകുന്നവർ കൂടുതൽ കടബാധ്യതയിൽ ആകാനും കുറ്റകൃത്യങ്ങൾ ചെയ്യാനും സാധ്യതയുണ്ട്. മാനസിക സംഘർഷത്തിൽ മോഷണം, കൊലപാതകം, അത്മഹത്യ തുടങ്ങിയ പല കൃത്യങ്ങളും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നു..കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു,കുഞ്ഞുങ്ങൾ അനാഥരാകുന്നു.മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും സർക്കാർ മദ്യലഭ്യത ഇല്ലാതാക്കി ജനത്തെ ഈ തിൻമയിൽനിന്നും രക്ഷിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വാക്സിനെക്കുറിച്ചും ഓക്സിജനെക്കുറിച്ചും ഉത്കണ്ടപ്പെടുന്ന കുടുംബങ്ങളിൽ മദ്യം സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രശ്ങ്ങൾ മുൻകുട്ടി കണ്ട് മദ്യവിതരണം പരിമിതപ്പെടുത്തുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സാബു ജോസ്,പ്രസിഡന്റ്, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343.*

