
ദ്വീപ് ഒരു കാരാഗ്രഹമാക്കി അവിടുത്തെ ജനങ്ങളെ തടവിലാക്കി മാറ്റാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികൾ നിർത്തലാക്കണം.
ലക്ഷ്വദ്വീപ് പുതിയ അഡ്മിനിസ്ട്രേറ്ററെ പിൻവലിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം.
IAS ൽ എന്റെ ബാച്ച് മേറ്റായിരുന്നു ശ്രീ രാജീവ് തൽവാർ IAS ഏറെ കാലം ലക്ഷദ്വീപ് അട്മിസിട്രേറ്റർ ആയിരുന്നു.അദ്ദേഹം ഡൽഹിയിൽ നിന്ന് വന്ന് ലക്ഷദ്വീപുമായി വളരെ അടുത്ത ബന്ധവും സ്നേഹവും സ്ഥാപിച്ച വ്യക്തിയാണ്. അദ്ദേഹം അവിടുന്ന് തനിക്കു കിട്ടിയ സ്നേഹത്തെ പറ്റിയും അവിടുത്തെ ജനങ്ങളുടെ മാതൃക പെരുമാറ്റത്തെ പറ്റിയും ഒരു ജയിൽ പോലും ആവശ്യമില്ലാത്ത അവിടുത്തെ സവിശേഷമായ അവസ്ഥയെ പറ്റിയുമൊക്കെ പലപ്പോഴായി എന്നോട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുകയാണ്.
അത്തരത്തിലുള്ള സമാധാന പരമായ ഒരു ദ്വീപിനെ യാതൊരു കാര്യവുമില്ലാതെ തച്ചു തകർക്കാനുള്ള നീക്കത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ. ദ്വീപ് ഒരു കാരാഗ്രഹമാക്കി അവിടുത്തെ ജനങ്ങളെ തടവിലാക്കി മാറ്റാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ചെയ്തികൾ നിർത്തലാക്കണം.
അദ്ദേഹം ചെയ്യുന്നത് മനുഷ്യ രാശിക്ക് ഒട്ടും സ്വീകാര്യമല്ലാത്ത കാര്യങ്ങളാണ്. അതിനെതിരെ ഇന്ത്യക്ക് അകത്തും പുറത്തും വരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൊണ്ട് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും മാറ്റി ഈ ചെയ്ത നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും വേണം.
ചരിത്രത്തിൽ ജർമ്മനിയിൽ ഹിറ്റ്ലർ ചെയ്തതിനോട് കിട പിടിക്കുന്ന ചെയ്തിയാണ്. ഒരു കാരണ വശാലും നാം അതിന് സമ്മതിച്ചു കൂട ഇതിനെതിരെ ശക്മായ പ്രതിഷേധവും അദ്ദേഹത്തെ മാറ്റി നിഷ്പക്ഷമായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നത് വരെ പ്രധിഷേധം മുന്നോട്ട് കൊണ്ടു പോകണമെന്ന് കേരളത്തിലെ എല്ലാ ജനങ്ങളോടും,എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുകയാണ്.

M P Joseph