പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ

Share News

പ്രകൃതിയുടെ മൂന്ന് കൈപ്പുള്ള സത്യങ്ങൾ

1 പ്രകൃതിയുടെ ഒന്നാമത്തെ സത്യം :

വയലിൽ വിത്ത് ഇട്ടില്ല എങ്കിൽ പ്രകൃതി നല്ല കൃഷിയിടം കളകൾ കൊണ്ട് നിറയ്ക്കും.

അതു പോലെ തന്നെ
മനസ്സിൽ സകാരാത്മകമായ (POSITIVE) നല്ല വിചാരങ്ങൾ
നട്ടുവളർത്തിയില്ല എങ്കിൽ,
മനസ്സ് ഋണാത്മകമായ (Negative) ചീത്ത വിചാരങ്ങൾ കൊണ്ട് സ്വയം നിറയും.

An Empty mind is a Devil’s workshop

2 പ്രകൃതിയുടെ രണ്ടാമത്തെ സത്യം :

ഒരാളുടെ അടുത്ത് എന്താണോ ഉള്ളത്, അയാൾ അത് (പ്രചരിപ്പിച്ചു) പങ്കുവച്ചു കൊണ്ടേയിരിക്കും.

സന്തോഷവാൻ സന്തോഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കും.

ദുഃഖിതൻ ദുഃഖം പങ്കിട്ടു കൊണ്ടിരിക്കും.

ജ്ഞാനി ജ്ഞാനം പങ്കിട്ടു കൊണ്ടിരിക്കും.

ഭയം ഉള്ളവൻ ഭയം പങ്കിട്ടു കൊണ്ടിരിക്കും.

വെറുപ്പുള്ളവൻ വെറുപ്പ് പങ്കിട്ടു കൊണ്ടിരിക്കും.

You will distribute What You have

3 പ്രകൃതിയുടെ മൂന്നാമത്തെ സത്യം :

നമ്മുടെ ജീവിതത്തിൽ എന്തു ലഭിച്ചാലും ദഹിപ്പിക്കാൻ
(ശമിപ്പിക്കാൻ ) പഠിക്കണം.
ഇല്ല എങ്കിൽ :

ഭക്ഷണം ദഹിച്ചില്ല എങ്കിൽ രോഗമായ് മാറും.

പണം ദഹിച്ചില്ല എങ്കിൽ ഡംഭു കാണിക്കുന്ന വരാകും.

നിന്ദ ദഹിച്ചില്ല എങ്കിൽ പകയായി മാറും.

വാക്കുകൾ ദഹിച്ചില്ല എങ്കിൽ കലഹമായി മാറും.

ദുഃഖം ദഹിച്ചില്ല എങ്കിൽ നിരാശയായി മാറും.

സുഖം ദഹിച്ചില്ല എങ്കിൽ പാപികളായി മാറും.

പ്രശംസകൾ ദഹിച്ചില്ല എങ്കിൽ അഹങ്കാരിയായി മാറും.

Share News