
ലോകത്ത് ആദ്യമായി ട്രെയിൻ ഓടിയത് 1825 യിൽ ബ്രിട്ടനിൽ .
ലോകത്ത് ആദ്യമായി ട്രെയിൻ ഓടുന്നത് 1825 യിൽ ബ്രിട്ടനിൽ ആണ്..
ബ്രിട്ടനിൽ ട്രെയിൻ ഓടി 28 വർഷങ്ങൾക്ക് ശേഷം 1853 യിൽ ബ്രിട്ടീഷ്കാർ ഇന്ത്യയിലും ട്രെയിൻ ഓടിച്ചു.ബോംബെ മുതൽ താനെ വരെ 34 കിലോമീറ്റർ ദൂരത്തിൽ ആണ് ആദ്യ ട്രെയിൻ ഓടിയത്. 75 മിനിറ്റ് എടുത്തു ഇത്രയും ദൂരം ഓടാൻ,ആദ്യ യാത്രയിൽ 400 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്ആദ്യ യാത്രയിലെ യാത്രക്കാരിൽ ഏറെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആയിരുന്നു.പിന്നീട് പൊതുജനങ്ങൾക്ക് ആയിട്ട് റെയിൽവേ തുറന്ന് കൊടുത്തു,, ട്രെയിൻ ആദ്യമായി ഇന്ത്യയിൽ എത്തിയപ്പോൾ പല രീതിയിൽ ഉള്ള കഥകൾ പ്രചരിച്ചിരുന്നു. പുകതുപ്പി പായുന്ന കരിംഭൂതം ആണ് എന്ന് വരെ ചിലർ പറഞ്ഞു. ആളുകൾ ട്രെയിനിൽ കയറാൻ തയാറാകുമോ എന്ന സംശയം ബ്രിട്ടീഷ്കാർക്ക് ഉണ്ടായിരുന്നു. ആളുകൾ കയറിയില്ല എങ്കിൽ, ചരക്ക് കൊണ്ടുപോകാൻ ഉപയോഗിക്കാം എന്ന് ബ്രിട്ടീഷ്കാർ കരുതി ആദ്യം ഭയപ്പെട്ടു എങ്കിലും പിന്നീട് ആളുകൾ ട്രെയിനിൽ കയറി തുടങ്ങി.
കേരളത്തിൽ ആദ്യമായി ട്രെയിൻ ഓടുന്നത് 1861 യിൽ ആണ്തി.രൂർ – ബേപ്പൂർ റൂട്ടിൽ 30.5 കിലോമീറ്റർ ദൂരത്തിൽ ആണ് ആദ്യ ട്രെയിൻ ഓടിയത്. ട്രെയിനിന്റെ എൻജിനും, കോച്ചും എല്ലാം ബ്രിട്ടനിൽ ആണ് നിർമിച്ചത്. അത് കപ്പലിൽ കയറ്റി കോഴിക്കോട് എത്തിച്ചു, പല ഭാഗങ്ങളായി കൊണ്ട് വന്ന യന്ത്രങ്ങൾ ബേപ്പുരിനടുത്തുള്ള ചാലിയത്ത് വച്ച് കുട്ടിയിണക്കുക ആയിരുന്നു.ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന “ഡൽഹൌസി പ്രഭു ” ആണ് ഇന്ത്യയിൽ റെയിൽവേ സ്ഥാപിക്കുന്നത്. ഇദ്ദേഹം ആണ് ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്.
Baiju Kottackan