
തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട
തൃശൂർ ജില്ലയെ ഉൾപ്പെടുത്താതിൽ പരാതി നൽകി ഇരിങ്ങാലക്കുട രൂപതഇരിങ്ങാലക്കുട:
പ്രധാനമന്ത്രി ജന വികാസ് കാര്യക്രം പദ്ധതിയിൽ തൃശൂർ ജില്ലയെ ഉൾപ്പെടുത്താത്തതിൽ ഖേദമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തൃശൂർ എംപി ടി.എൻ. പ്രതാപൻ, ഇരിങ്ങാലക്കുട എംഎൽഎ ആർ. ബിന്ദു എന്നിവർക്ക് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകി.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസാന്ദ്രത കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളുടെ വികസനത്തെ മുന്നിൽകണ്ട് നടപ്പിലാക്കുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം. നിലവിൽ കേരളത്തിൽ നിന്നുള്ള 13 ജില്ലകളിലായി 45 ഓളം പ്രദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ മലപ്പുറം ജില്ലയിൽനിന്നു മാത്രം 25 പട്ടണങ്ങൾ ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മതന്യൂനപക്ഷങ്ങൾ ഏറെ തിങ്ങിപ്പാർക്കുന്ന തൃശൂർ ജില്ല പദ്ധതിയിൽനിന്നും പൂർണമായും ഒഴിവാക്കപ്പെട്ടു.ഒരു പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ മേഖലകളിലെ വികസനത്തിന് ഉൗന്നൽ നൽകുന്ന പ്രധാനമന്ത്രി ജനവികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയിൽ തൃശൂർ ജില്ലയെ ഉൾപ്പെടുത്തുവാൻവേണ്ട നടപടികൾ ഭരണാധികാരികൾ സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ക്രിസ്തീയ ന്യൂനപക്ഷ സമിതി ചെയർമാൻ വികാരി ജനറാൾ മോണ്‍. ജോയ് പാല്യേക്കര, ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, അസി.ഡയറക്ടർ ഫാ. ആൽബിൻ പുന്നേലിപ്പറന്പിൽ, പ്രസിഡന്റ് അഡ്വ. ജോർഫിൻ പെട്ട, ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.