
ഉയർന്ന ജീവിത വീക്ഷണവും മെച്ചപ്പെട്ട മാനസീക സുസ്ഥിതിയും കൈവരിക്കുവാൻ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി കേന്ദ്രികൃതമായി സ്കൈചൈൽഡ് സംഘടന പ്രവർത്തനം ആരംഭിച്ചു.
ഉയർന്ന ജീവിത വീക്ഷണവും മെച്ചപ്പെട്ട മാനസീക സുസ്ഥിതിയും കൈവരിക്കുവാൻ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അങ്കമാലി കേന്ദ്രികൃതമായി സ്കൈചൈൽഡ് സംഘടന പ്രവർത്തനം ആരംഭിച്ചു. മംഗലശേരി സെയിന്റ് സ്റ്റനിസ്ലാവൂസ് സ്കൂളിൽ വച്ച് ജൂലൈ 3 ന് 3മണിക്ക് ആനന്ദഭവൻ ബാലമന്ദിരത്തിലെ കുട്ടികളുടെ സാന്നിധ്യത്തിൽ ചാലക്കുടി MLA സനീഷ്കുമാർ ജോസഫ് ഈ സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ വ്യക്തിയിലും ജന്മനാ വിതക്കപ്പെട്ടിട്ടുള്ള കഴിവുകൾ തക്കസമയത്ത് തിരിച്ചറിഞ്ഞ് ആവശ്യമായ പോഷണം നൽകുന്ന ഈ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്കൈചൈൽഡ് ഡയറക്ടർ റെവ. ഡോ. അഗസ്റ്റിൻ കല്ലേലി അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശാന്തി ബിജു പദ്ധതി പരിചയപ്പെടുത്തി. അങ്കമാലി MLA റോജി എം ജോൺ, മംഗലപ്പുഴ സെമിനാരി റെക്ടർ വെരി റെവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, കുമാരി ടാനിയ റോസ് മാർട്ടിൻ, റെവ. സിസ്റ്റർ ലിജാ മരിയ SABS, റെവ. ഫാ. നിക്കോളാസ് മണിപറമ്പിൽ, ഡോ. സി.ജെ. ജോസഫ്, ഡോ. അനിൽ ജോൺ, കൊരട്ടി പഞ്ചായത്ത് വാർഡ് മെമ്പർമാരായ സത്യപാലൻ, വർഗീസ് പയ്യപ്പിള്ളി തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു. സെക്രെട്ടറി ലാലി ഷാജൻ സ്കൈചൈൽഡ് ടീമിനെ പരിചയപ്പെടുത്തുകയും ഫിനാൻസ് കോ-ഓർഡിനേറ്റർ ജോസ് മാത്യു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ശാസ്ത്രീയ പരിശീലനവും കൃത്യമായ മെന്ററിങ്ങുമാണ് സ്കൈചൈൽഡിന്റെ സവിശേഷതയെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഈ സംഘടനയുടെ സേവനം ലഭ്യമാക്കാൻ വിളിക്കുക 8281828293.
(ഫോട്ടോ)സ്കൈചൈൽഡ് സംഘടനയുടെ ഉദ്ഘടനം സനീഷ്കുമാർ ജോസഫ് MLA നിർവഹിക്കുന്നു. ശാന്തി ബിജു, റെവ. ഡോ. അഗസ്റ്റിൻ കല്ലേലി, റോജി എം. ജോൺ MLA , വെരി. റെവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ജോസ് മാത്യു എന്നിവർ സമീപം.
