
വേറൊരുമലയാളിജീവിതത്തിലുംഒരിക്കലുംസംഭവിച്ചിട്ടില്ലാത്തഅപൂർവതകളുടെസാക്ഷ്യപത്രമാണ് ഡോ.ജോർജ് തയ്യിലിൻെറ “സ്വർണം അഗ്നിയിലെന്നപോലെ” എന്ന ജീവിത സഞ്ചാര കഥ.
പഠനകാലത്തുതന്നെമികച്ചകഥാകാരനായിരുന്നു,ഡോക്ടർ ഡോ.ജോർജ് തയ്യിൽ.വലിയസാഹിത്യപ്രേമി.കഥയെഴുതുകഎന്നതിനുപരിയായി, അന്ന്തന്നെഒരുമാസികയുടെസ്ഥാപനപ്രക്രിയയിൽ അദ്ദേഹം സജീവപങ്കാളിയായി :അതിന്റെ പത്രാധിപർ ആയി. (ആ മാസിക പിന്നീട്ഇന്ത്യയിലെഏറ്റവുംപ്രചാരമുള്ളവാരികയായിമാറിഎന്നതുസവിശേഷമായഅപൂർവത).

പത്രാധിപർആയശേഷംഡോക്ടറായവേറൊരുമലയാളിഉണ്ടെന്നുതോന്നുന്നില്ല.അതും ജോർജിന്റെ കാര്യത്തിൽസംഭവിച്ചു.ജർമനിയിൽഎത്തി,വൈദ്യശാസ്ത്രംപഠിക്കുന്നു:ഡോക്ടർആകുന്നു:ഹൃദയരോഗവിദഗ്ദ് ധനാകുന്നു: തിരിച്ചു കേരളത്തിൽ വന്നു ഏറ്റവും പ്രഗത്ഭരായ,ജനസമ്മതരായ ഡോക്ടർമാരിൽഒരാളായി മാറുന്നു .
വളരെചുരുക്കംഡോക്ടർമാർ മാത്രമാണ് വൈദ്യ ശാസ്ത്ര അറിവുകൾ പുസ്തകങ്ങ ളിലൂടെയുംലേഖനങ്ങളിലൂടെയുംപൊതുചർച്ചകളിലൂടെയും ജനങ്ങളുമായി പങ്കു വയ്ക്കുന്നത്.
കഴിഞ്ഞരണ്ടുപതിറ്റാണ്ടായി ഹൃദ്യമായ ഭാഷയിൽ ഹൃദയ ത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയുംസംസാരിക്കുകയുംചെയ്യുന്നഡോക്ടർ തയ്യിൽ ഇന്ന് കേരളത്തിന്റെഹൃദയാരോഗ്യഅപ്പോസ്തോലൻആണെന്ന്നിസ്സംശയംപറയാം. അങ്ങനെ, ഹൃദയാലുവായകഥാകാരൻ ഹൃദയത്തിന്റെ സാഹിത്യകാരൻ ആയി മാറിയ അപൂർവതയും ജോർജിനുമാത്രംഅവകാശപ്പെട്ടത്.

ഇതിനേക്കാളൊക്കെ മഹത്തരമായഅപൂർവതയാണ് ബനഡിക്ട് മാർപാപ്പയുമായി ജോർജിനുള്ള ഹൃദയബന്ധം! പോപ്പിനൊടൊത്തു ഒരു നിമിഷംഎങ്കിലുംചെലവഴിക്കുന്നത് അസുലഭ ഭാഗ്യം എന്ന് കരുതു ന്നവരാണ് നാം എല്ലാവരും. അപ്പോൾ,പോപ്പ്ബനഡിക്ട്പതിനാറാമനുമായിഅഞ്ചുപതിറ്റാണ്ടായിആത്മബന്ധംതുടരുന്നഒരുമലയാളിനമ്മുടെ ഇടയിൽ നമ്മോടൊപ്പം ഉണ്ട് എന്നത് അതി സന്തോഷകരമായ സദ്വാർത്തയാണ്. ഒരു മാർപാപ്പായുമായി 50 വർഷത്തെ ബന്ധം പുലർത്തുന്ന ഏക മലയാളിയെന്ന അതി വീശിഷ്ടഅപൂർവതയുംജോർജിനുമാത്രമായി ദൈവം കരുതി വച്ചു.
ഡോക്ടർ ജോർജ് തയ്യിലും ഞാനും ചെറുപ്പം മുതലേ സുഹൃത്തുക്കൾ ആണ്.
ഒരേ കോളേജിൽ 3 വർഷം പഠിച്ചു: രണ്ടു വർഷം ഒരേ ഹോസ്റ്റലിൽ ഒരേ മുറിയിൽ ഒരുമിച്ചു താമസിച്ചു.കലയും കഥയും സാഹിത്യ സേവയുമായി കഴിഞ്ഞ ആ കാലം ഇന്ന് ഞങ്ങൾക്ക് ആഹ്ലാദകരമായ ഓർമയാണ്. അന്നൊരിക്കലും ആരും പ്രതീക്ഷിക്കാത്ത അപൂർവഭാഗ്യങ്ങളുടെ മാറ്റ മറിച്ചിലുകളാണ് ജോർജിന്റെ ജീവിതത്തിൽ സംഭവിച്ചത്.
തീച്ചൂളയിൽ ഉരുകി തിളങ്ങി വിളങ്ങിയ കനക ക്കനൽ പോലെയാണ് ആ ജീവിതം. ആ ജീവിത സഞ്ചാര കഥയാണ് “സ്വർണം അഗ്നിയിലെന്ന പോലെ” യിലൂടെ നമുക്ക് ലഭിക്കുന്നത്. അപൂർവതകളുടെ കലവറയായ ഈ കൃതിയിലൂടെ ഡോക്ടർ ജോർജിനൊപ്പം നമുക്കും സഞ്ചരിക്കാം.

ജേക്കബ് പുന്നൂസ്
Jacob Punnoose
Jacob Punnoose IPS are the ex-DGP and the State Police Chief of Kerala. He was the City Police Commissioner of Trivandrum and Kozhikode, Joint Excise Commissioner, Zonal IG of Trivandrum and Kozhikode, Intelligence IG, Additional DGP (Training), and Intelligence DGP. He was the Vigilance Director. He was appointed DGP of law and order in Kerala on 26 November 2008.