
കനകകിരീടം കോഴിക്കോടിന്; പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്
സ്കൂള്‍ കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 925 പോയിന്റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. സംസ്കൃത കലോല്‍സവത്തില്‍ എറണാകുളവും കൊല്ലവും ഒന്നാമത്. അറബിക് കലോല്‍സവത്തില്‍ കണ്ണൂരും കോഴിക്കോടും പാലക്കാടും ഒന്നാം സ്ഥാനം നേടി.


