
- '' ടച്ച് ഓഫ് ലവ് ''
- Health
- Health news
- healthcare
- അർബുദം
- കാഴ്ചപ്പാട്
- കാൻസർ
- ജീവിത സഞ്ചാര കഥ
- ജീവിതങ്ങൾ
- ജീവിതത്തിലൂടെ..
- ജീവിതശൈലി
- ജീവിതസാഹചര്യങ്ങൾ
- ജീവൻ സംരക്ഷിക്കുക
- നമ്മുടെ ആരോഗ്യം
- നമ്മുടെ ഉത്തരവാദിത്തം
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നമ്മുടെ സമൂഹം
- നമ്മുടെ സംസ്ക്കാരം
- സഹാനുഭൂതി
അർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം.
ലിയാ ഇന്നു എന്നെ കാണുവാനായി ഓഫീസിൽ എത്തിയിരുന്നു. Blood Cancer ബാധിയായി RCCയിൽ ചികിത്സ കഴിഞ്ഞു നിലവിൽ പരുമല ആശുപത്രിയിൽ തുടർ ചികിത്സയിൽ ആണ് ഈ കൊച്ചുമിടുക്കി.
ഹോം നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരുന്ന വല്യമ്മച്ചിയാണ് റിയയുടെ അച്ഛനും അമ്മയും എല്ലാം. ക്യാൻസറിനും കുടുംബപ്രശ്നങ്ങലക്കും സാമ്പത്തികപ്രതിസന്ധിക്കും ഒന്നും ലിയയുടെ പുഞ്ചിരിയെ മായ്ക്കാനായിട്ടില്ല. കാരണം അവൾ ഒരു പോരാളി ആണ്, അതിജീവിതയാണ്.. എല്ലാറ്റിലുമുപരിയായി ജീവിതത്തെ പൂർണ്ണമനസ്സോടെ സ്നേഹിക്കുന്നവളാണ്. തുടർന്നു പഠിക്കുവാനും, ചുറ്റുമുള്ളവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്തുവാനും ഇവൾക്കാകട്ടെ എന്നു സസ്നേഹം ആശംസിക്കുന്നു.

അർബുദം ബാധിക്കുന്ന ഓരോ വ്യക്തിക്കും യഥാർത്ഥത്തിൽ ആ രോഗവുമായിട്ടു മാത്രമല്ല പൊരുതേണ്ടി വരുന്നത് എന്നു നാം മനസ്സിലാക്കണം. മറിച്ചു, തികച്ചും അപ്രതീക്ഷിതമായി രോഗാതുരതയിൽ വഴുതി വീഴുന്ന വ്യക്‌തി മുടി കൊഴിച്ചിൽ മുതൽ സമൂഹത്തിൽ നിന്നും ഒതുക്കി നിർത്തപ്പെടുന്നത് വരെ നിരവധി സാമൂഹിക സാമ്പത്തിക മാനസിക പോരാട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
രോഗശമനത്തിനു ചികിത്സ മാത്രമല്ല, ശാരീരികമായിട്ടുള്ള ക്ലേശങ്ങൾക്കു പുറമെ അവരുടെ മേൽ സമൂഹം അടിച്ചേൽപ്പിക്കുന്ന നാനാവിധ ക്ലേശങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടതു അനിവാര്യമാണ്. എന്തിനാണ് കീമോതെറാപ്പി കഴിഞ്ഞു മുടികൊഴിഞ്ഞാൽ അതിനെ സഹതാപത്തോടെ നോക്കി കണ്ടു അവർക്കു മുടി “ദാനം ചെയ്തു” വിഗ് ഉണ്ടാക്കി നൽകുന്നത് നാം ? അവർ അർബുദത്തെ സധൈര്യം നേരിട്ടു പൊരുതി ജയിച്ചവർ അല്ലേ ? അവരുടെ പുതിയ രൂപവും മനോധൈര്യവും തനതായ അഴകോടെ ഒരു സമൂഹം എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയുമല്ലേ വേണ്ടത് ?

ലോക കാൻസർ ദിനാചരണവുമായി ബന്ധപ്പെട്ടു പത്തനംതിട്ട ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പൊതു അവബോധം സൃഷ്ടിക്കൽ, രോഗനിർണ്ണയ ക്യാമ്പുകൾ, ശാസ്ത്രീയ പഠനങ്ങൾ, സെമിനാറുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ മെഡിക്കൽ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. സ്ത്രീകളെ ബാധിക്കുന്ന സെർവിക്കൽ കാൻസർ പ്രതിരോധവും അവബോധവും എന്ന വിഷയത്തെ കുറിച്ചും, cancertrek 2023 എന്ന മെഡിക്കൽ സെമിനാറിലും പങ്കെടുത്തു. എന്റെ പൂർവ്വ അധ്യാപകനും ഇന്ത്യയിലെ ആദ്യത്തെ ഹിമറ്റോളജി വകുപ്പ് ആരംഭിക്കുകയും blood കാൻസറിനുള്ള ആധുനിക ചികിത്സാസമ്പ്രദായങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന പദ്മശ്രീ പ്രൊഫ.ഡോ.മാമൻ ചാണ്ടി അവർകളുടെ പ്രഭാഷണം എന്നെ വീണ്ടും വെല്ലൂരിലെ ആ പഴയ മെഡിക്കൽ വിദ്യാർത്ഥി ആക്കി മാറ്റി.
നമ്മുടെ വൈദ്യശാസ്ത്ര രംഗത്തിന്റെ അഭിമാനകരമായ വളർച്ച ഇന്ന് കാൻസർ ചികിത്സ എന്നതിൽ നിന്നും കാൻസർ പ്രതിരോധം എന്ന തലത്തിലേക്ക് വികസിച്ചു മുന്നേറുകയാണ്. ഈ പ്രയാണത്തിൽ നമുക്കു അന്യോന്യം സഹാനുഭൂതിയോടെ കൈപിടിച്ചുയരാൻ സാധിക്കണം.

District Collector Pathanamthitta
Related Posts
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിനാലാം പിറന്നാള്‍
- .മുഖ്യമന്ത്രി പിണറായി വിജയൻ
- കേരളം
- ദൈവത്തിന്റെ സ്വന്തം നാട്
- നമ്മുടെ നാട്
- വികസനം
- വികസന പദ്ധതികള്‍
- വികസന സംസ്കാരം
- വികസനപ്രവര്‍ത്തനങ്ങള്‍
- സംസ്ഥാന ബജറ്റ്