ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി.

Share News

ആലുവായിലെ സെന്റ് സേവ്യേഴ്സ് കോളെജ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അഞ്ചാംവട്ട വിലയിരുത്തലിൽ ഉന്നത നിലവാരം പുലർത്തി (3.68 CGPA) തിളക്കമാർന്ന സ്ഥാനം (A++) കരസ്ഥമാക്കി.

അഞ്ചാംവട്ട പരിശോധനയിൽ A++ (3.68 CGPA) ഈ വിജയം നേടുന്ന ആദ്യ കലാലയമെന്ന ബഹുമതിയും സെന്റ് സേവ്യേഴ്സ് നേടിയെടുത്തു..

രാജ്യത്തെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും പ്രകടനം വിലയിരുത്തുന്നതിനായി 1994 സെപ്റ്റംബറിൽ ബാംഗ്ലൂരിൽ യുജിസി സ്ഥാപിച്ചതാണ് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC). ഒരു കലാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഭരണപരവും അക്കാദമികവുമായ എല്ലാ ഘടകങ്ങളും വിശദമായ വിലയിരുത്തലിന് വിധേയമാക്കും.

വാഴ്ത്തപ്പെട്ട മദർ ഏലീശ്വ സ്ഥാപിച്ച കേരളത്തിലെ ആദ്യ സന്ന്യാസിനി സമൂഹമായ സിടിസി സഭയുടെ നേതൃത്വത്തിലാണ് വനിതകൾക്ക് വേണ്ടിയുള്ള കോളെജ് പ്രവർത്തിക്കുന്നത്. അതുല്യമായ ഈ നേട്ടം കരസ്ഥമാക്കാൻ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു,

Share News