
“ഈ കോടതി നടപടികൾ കണ്ട് എന്റെ തൊണ്ടയിറി, അത്രക്കാണ് തോട്ടത്തിൽ സാർ ഇതിൽ ചെയ്ത് തന്നത്. ഒടുവിൽ ഇവരെ ട്രെയിൻ കയറ്റാൻ സാർ റെയിൽവേ സ്റ്റേഷനിൽ വന്നു , …”
ഈ സമയത്ത് എങ്കിലും ഇത് പറയാതിരിക്കാനാവില്ല , പുറത്ത് അറിയരുത് എന്ന് സാർ ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ടെങ്കിലും .
കേരളത്തിൽ മാനസികരോഗികളെ സംരക്ഷിക്കുന്ന സർക്കാർ അർദ്ധ സർക്കാർ കേന്ദ്രങ്ങളിൽ പരിമിതമായ സൗകര്യങ്ങൾക്കപ്പുറം ആണ് അവിടെ രോഗികൾ തിങ്ങി നിറയുന്നത് , അവരിൽ അധികവും ആന്ധ്ര , തമിഴ്നാട് സ്വദേശികൾ ആണ് .

അപ്പോൾ ഇവരിൽ നിന്ന് കുറച്ചൊക്കെ ബോധം നേടുന്നവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കാൻ സഹായിക്കാറുണ്ട് .
പക്ഷേ ഇതിൽ ഗൗരവമായ നിയമ തടസ്സങ്ങൾ ഉണ്ടായി കൊണ്ടിരുന്നു . അപ്പോളാണ് അന്ന് ഈ വിഷയം ഹൈക്കോടതിയിൽ പരിഗണിച്ചിരുന്ന തോട്ടത്തിൽ സാറിനെ ഒന്ന് കണ്ട് സംസാരിച്ചാലോ എന്ന് തോന്നിയത് .
ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ അദ്ദേഹം കേട്ട് ഇതൊക്കെ ചേർത്ത് ഒരു പെറ്റീഷൻ ഫയൽ ചെയ്യാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു . പിന്നെ എല്ലാം അദ്ദേഹമാണ് ചെയ്തത് .
മുമ്പ് രോഗികൾക്കു ട്രെയിൻ ടിക്കറ്റ് ബുക് ചെയ്തപ്പോൾ വിവിധ കോച്ചുകളിൽ വേറെ വേറെ ഇടങ്ങളിൽ ആയി പോയതും അതിൽ മറ്റ് യാത്രക്കാർ അസ്വസ്ഥത കാണിച്ചതും ഇവരെ നിയന്ത്രിക്കാൻ കഷ്ടപെട്ടതും ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു .
അത് പോലെ ഇവർക്ക് വഴിയിൽ അടിയന്തിര ചികിത്സയും മരുന്നും ഭക്ഷണവും ഒക്കെ വലിയ കടമ്പകൾ ആയിരുന്നു . അതിന് പരിഹാരമായി അദ്ദേഹം suo motto റയിൽവേയെയും തമിഴ്നാട് , ആന്ധ്ര ലീഗൽ സർവീസ് അതോറിറ്റികളെയും ഈ കേസിൽ കക്ഷിയാക്കി .
ഈ രോഗികൾക്ക് വേണ്ടി മാത്രം ഒരു കോച്ച് , അതിൽ റയിൽവേ പോലീസ് , എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടർ , നേഴ്സ് , ട്രെയിൻ കടന്ന് പോകുന്ന വഴിയിൽ പ്രധാന സ്റ്റേഷനുകളിൽ അവിടത്തെ ജില്ലാ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തിൽ ലീഗൽ സർവീസ് അതോറിറ്റി ഭക്ഷണവും വെള്ളവും മോരും .
ഇനി ഇവർ എത്തിച്ചേരുന്ന ഇടങ്ങളിൽ ഇവരെ നിയമപരമായി ഏറ്റെടുക്കാനും വീടുകളിൽ എത്തിക്കാനും ഉള്ള ഉദ്യോഗസ്ഥർ .
ഈ കോടതി നടപടികൾ കണ്ട് എന്റെ തൊണ്ടയിറി, അത്രക്കാണ് തോട്ടത്തിൽ സാർ ഇതിൽ ചെയ്ത് തന്നത്. ഒടുവിൽ ഇവരെ ട്രെയിൻ കയറ്റാൻ സാർ റെയിൽവേ സ്റ്റേഷനിൽ വന്നു , വിവാഹം കഴിഞ്ഞു പോകുന്ന മകളെ യാത്രയാക്കുന്ന അച്ഛനെ പോലെ അത്രക്ക് സാർ ഇവർക്കായി സ്വയം എളിമപ്പെട്ടു .
അധികാരം സ്വർഗത്തിൽ നിന്ന് നൽകപ്പെടുന്നു എന്ന് ബൈബിളിൽ പറയുന്നുണ്ട് . അടിക്കാനറിയാവുന്നവന് ദൈവം വടി കൊടുക്കില്ല എന്നും കേട്ടിട്ടുണ്ട് .

തോട്ടത്തിൽ സാറിന് അധികാരം ഉപയോഗിക്കാനറിയാം, ദൈവത്തിന്റെ മക്കൾക്ക് വേണ്ടി ആ ദണ്ഡ് അദ്ദേഹം ശരിയായി ഉപയോഗിച്ചു , അത് കൊടുത്ത ദൈവത്തിന്റെ ഹൃദയത്തിൽ അദ്ദേഹം വിലയം പ്രാപിക്കട്ടെ . പ്രണാമം .
ലിറ്റോ പാലത്തിങ്കൽ