സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. | നവ്യാ ജെയിംസിനെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു

Share News

ഗഹന നവ്യ ജയിംസിന് സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. കോട്ടയം സ്വദേശിനിയാണ്ജപ്പാൻ അംബാസഡറും മുൻ കുവൈറ്റ്‌ അംബാസഡറുമായിരുന്ന ശ്രീ സിബി ജോർജിന്‍റെ അനന്തരവളുമാണ് ഗഹന നവ്യ ജയിംസ്.

സിവിൽ സർവീസ് പരീക്ഷയിൽ
ആറാം റാങ്ക് നേടിയ അരുണാപുരം ഇടവക ചിറയ്ക്കൽ ഗെഹനക്കുന്നു

കോട്ടയം : അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു.

വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു.എം ജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്.

പാലാ സെന്റ് മേരീസ് സ്കൂളിൽ പ്ലസ് റ്റൂ പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി എ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽ നിന്ന് എം എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി.

യു ജി സി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.പാലാ സെന്റ് തോമസ് കോളജ് റിട്ടയേർഡ് ഹിന്ദി പ്രൊഫസർ ശ്രീ സി കെ ജയിംസ് തോമസിന്റെയും അധ്യാപിക ശ്രീമതി ദീപാ ജോർജിന്‍റെയും മകൾ ആണ് ഗഹന.

ഗഹന നവ്യ ജെയിംസിനെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു….സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ഗഹന നവ്യ ജെയിംസിനെ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അഭിനന്ദിച്ചു.

ഗഹനയുടെ നേട്ടം സര്‍വകലാശാലാ സമൂഹത്തിന് അഭിമാനകരവും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവേഷക എന്ന നിലയില്‍ ഭൗമ രാഷ്ട്രീയത്തില്‍ വേറിട്ട വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ഗഹനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സ്കൂള്‍ ഓഫ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സിലെ റിസര്‍ച്ച് ഗൈഡ് ഡോ. മാത്യു എ. വര്‍ഗീസ് പറഞ്ഞു.

nammude-naadu-logo

\

Share News