കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

Share News

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം”

ഈ കടൽക്കരയിൽ ഏറ്റവും സുന്ദരമായ സ്ഥലം ഇവിടമാണ്. ഇവിടെയെത്തുമ്പോൾ കടൽത്തിരകൾക്ക് ശക്തി കൂടുതലാണ്. എത്ര ഉയരത്തിലും വേഗത്തിലുമാണ് തിരമാലകൾ വരുന്നത്”.(കഥ -നർമ്മദയുടെ കൂടിക്കാഴ്ചകൾ).

എത്ര കണ്ടാലും മതി വരാത്ത അത്ഭുതമായ കടൽ. പണ്ട് ക്ലാസ്സ് ടൂർ പോയപ്പോൾ കണ്ട മഹാബലിപുരത്തെ കടൽ, കാസർകോട്ടെ നെല്ലിക്കുന്നിലെ കടൽ, പെരിയയിലെ തേജസ്വിനി കുന്നിലെ യൂണിവേഴ്സിറ്റിയിൽ എം.എ ക്ലാസ്സിലെ ജനാലക്കപ്പുറം ദൂരെ കാണുന്ന ആകാശം എന്നു തെറ്റിദ്ധരിപ്പിക്കുന്ന കടൽ.

ഓ ർമകളിലെ, അനുഭവങ്ങളിലെ കടലുകൾ. അറിഞ്ഞോ അറിയാതെയോ കഥകളിൽ ആവർത്തിക്കപ്പെടുന്ന കടൽ.മാധവിക്കുട്ടിയുടെ ‘കടലിന്റെ വക്കത്ത് ഒരു വീട് ‘ എന്ന കഥ ഇന്നലെ ഒരിക്കൽ കൂടി വായിച്ചു. ജോലി നഷ്ടപ്പെട്ടു തെരുവിൽ കടലോരത്ത് അഭയം പ്രാപിച്ച ദമ്പതിമാരോട് അവർക്ക് ഇടയിലേക്ക് ആകസ്മികമായി എത്തി ചേരുന്ന ചെറുപ്പക്കാരൻ പറയുന്നത് ‘വ്യസനിക്കരുത്’ എന്നും ‘കടലിന്റെ വക്കത്തു പാർക്കുവാനും ഭാഗ്യം വേണം ‘. എന്നുമാണ്.ടി. പദ്മനാഭന്റെ ‘കടൽ’ലെ ജീവിതത്തിൽ ഒരിക്കൽ പോലും കടൽ കണ്ടിട്ടില്ലാത്ത… സംഗീതത്തെ സ്നേഹിക്കുന്ന അമ്മയെ എങ്ങനെ മറക്കുവാൻ കഴിയും.

ഇന്ന് ജൂൺ 8.ലോക സമുദ്രദിനം. ഈ കോവിഡ് കാലത്ത് കരയിലെ മാലിന്യങ്ങൾ കുറയുകയും കര പതിവിലും ശാന്തമാവുകയും ചെയ്തു. ഇടയ്ക്കിടെയുള്ള കാറ്റിലും മഴയിലും കടലാവട്ടെ കുറച്ചു പ്രക്ഷുബ്ധവും.എത്ര പ്രക്ഷുബ്ധമെങ്കിലും ഇടയ്ക്കിടെ ശാന്തമാവുന്ന കടലിനോളം മനുഷ്യ മനസ്സിനു താദാത്മ്യം പ്രാപിക്കുവാൻ കഴിയുന്നതായി മറ്റു എന്താണുള്ളത്.

കടലിനെ ഇഷ്ടപ്പെടുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ലോക സമുദ്രദിനാശംസകൾ

പാർവതി പി ചന്ദ്രൻ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു