
മുല്ലപ്പെരിയാറിനെ രക്ഷിക്കണമേ…|ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപെരിയാർ വിഷയത്തിൽ കേരളത്തിൻറെ കൈയ്യിലെ ആയുധങ്ങൾ എന്തൊക്കെയാണെന്ന് ചുവടെ ചേർക്കുകയാണ്. ഇവ യാതൊരു കാരണവശാലും കേരള ഗവൺമെൻറ് നടപ്പിലാക്കുവാൻ സാധ്യതയുള്ളതല്ല.
ഇങ്ങനെയൊക്കെ ചെയ്താൽ ഒരുപക്ഷേ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. അവ എന്തൊക്കെയാണെന്ന് ഈ ലേഖനത്തിലൂടെ നമുക്ക് പരിശോധിക്കാം.

- അടിയന്തിരമായി ഡാമിനെ കുറിച്ച് പഠിക്കാൻ അന്താരാഷ്ട്ര ഏജൻസിയെ ഏൽപ്പിക്കുക. ഏതൊരുകാര്യത്തിലും രണ്ടാമതൊരു വിദക്തൻ പരിശോധിക്കുന്നത് സാധാരണമാണല്ലോ? ഇത്രയും ലക്ഷങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ കോടതിയുടെ ദുരഭിമാനം മാറ്റി, സ്വതന്ത്ര ഏജൻസിയെ കൊണ്ട് ഡാമിന്റെ ബലക്ഷയത്തെ കുറിച്ച് പഠിക്കാൻ ഏൽപ്പിക്കുക. ഒരു വ്യക്തിയെ ബാധിക്കുന്ന ചികിത്സയ്ക്കു പോലും നാം രണ്ടാമത് ഒരു ഡോക്ടറെ റിപ്പോർട്ട് കാണിക്കാറുള്ളതല്ലേ?
- മുല്ലപ്പെരിയാർ ഡാമിലേയ്ക് ഒഴുകി വരുന്ന വെള്ളം മാത്രമാണ് തമിഴ്‌നാടിന് നൽകേണ്ടതുള്ളൂ. അതിനാൽ അപകടമായ സാഹചര്യങ്ങളിൽ ജലം ഡാമ്മിലേയ്ക് എത്താതെ മറ്റുവഴി കനാൽ നിർമ്മിച്ച് തിരിച്ചു വിടാൻ ശ്രമിക്കേണ്ടതാണ്. ഇന്ന് ഇടുക്കിയും ജലം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിൽ ആണ്. തമിഴ്‌നാട് തുലാവര്ഷത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ മറ്റു മാര്ഗങ്ങൾ നാം അന്വേഷിക്കേണ്ടതാൻണ്.
- നാളിതുവരെ കേരളാ സർക്കാർ ( ഇടതുപക്ഷം ) മുല്ലപെരിയാർ വിഷയത്തിൽ മെല്ലപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പറഞ്ഞതിനാൽ ഡാം സുരക്ഷിതമാണെന്ന നിലപാട് മാറ്റി, പ്രളായ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ മുൻകൈ എടുക്കണം. നിലവിലെ സാഹചര്യങ്ങളിൽ മാറ്റം ഉണ്ടായാൽ ഡാം സുരക്ഷാ സംബന്ധിച്ച വിഷയങ്ങളിൽ കോടതിയെ സമീപിക്കാൻ 2014 വിധിയിൽ അനുവദിച്ചിട്ടുള്ളതാണ്. ഇതു പ്രേയോജനപ്പെടുത്താൻ കഴിയണം.
- 2014 ലെ വിധിയിൽ പ്രത്ത്യേകം പരാമർശിച്ചിരുന്നു, ഏതെങ്കിലും കാരണത്താൽ സുരക്ഷാ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയാൽ കരാർ റദുചെയ്യാൻ കേരളത്തിന് അവകാശം ഉണ്ടെന്ന്. സുപ്രീം കോടതി നിർദ്ദേശിച്ച പലതും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഉദാഹരണത്തിന് instrumentation and pressure detector. അതിനാൽ കോടതിയുടെ നിർദ്ദേശമനുസരിച്ചു നിയമപരമായി കരാർ റദ്‌ചെയ്യാൻ ആവശ്യപ്പെടാം.
- മുല്ലപ്പെരിയാർ പ്രശ്ന പരിഹാരത്തിനായി മറ്റു കരാറുകളെ കൂടെ ഉപയോഗിക്കാൻ സർക്കാർ മുൻകൈ എടുക്കണം. പറമ്പിക്കുളം ആളിയാർ കരാർ അനുസരിച്ചു പല വർഷങ്ങളിലും കേരളത്തിന് അവകാശപ്പെട്ട ജലം ലഭിച്ചിട്ടില്ല. കേരള ഷോളയാർ കരാർ കഴിഞ്ഞ 41 വർഷവും ലംഘിച്ചിട്ടുണ്ട്. 12.3 TMC ജലം നല്കാൻ പലപ്പോഴും കഴിഞ്ഞിട്ടില്ല. ശിരുവാണി പുഴയിലെ ജലത്തിന്റെ കാര്യത്തിലും കേരളത്തിന്റെ താല്പര്യങ്ങൾ പരിഗണിച്ചിട്ടില്ല. നെയ്യാർ ഡാമിലെ ജലം അച്യുതാനന്ദൻ മുഘ്യമന്ത്രി ആയിരുന്നപ്പോൾ യാതൊരു മാനദണ്ഢണ്ടാവും ഇല്ലാതെ കൂടുതൽ കൊടുത്തത് സർക്കാർ പുനഃപരിശോധിക്കണം. ഇതുപോലെ എല്ലാ കരാറുകളും പരിശോധിച്ച് താമിഴ്‌നാടിന്റെ വാദത്തെ മുല്ലപെരിയാർ വിഷയത്തിൽ പ്രധിരോധിക്കാൻ കഴിയും.
- മുല്ലപെരിയാർ കരാർ വെറും പാട്ട വ്യവസ്ഥയോടു കൂടിയ കരാർ ആണ്. ഇതിന്റെ പ്രത്യേകത ഇരു കക്ഷികൾക്കും തുല്യമായ പ്രയോജനം ഇതിൽ നിന്നും ലഭിക്കണം. 135 വർഷം മുമ്പ് കരാർ ഒപ്പിടുമ്പോൾ അന്നത്തെ നാട്ടുനടപ്പ് അനുസരിച്ചുള്ള ഗുണം കേരളത്തിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ പുതുക്കിയപ്പോൾ നാം അതിന്റെ പ്രയോജനം വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല. കേരളത്തിന് കൂടെ ഗുണം കിട്ടുന്ന വിധത്തിൽ കരാർ പുതുക്കാൻ നമുക്ക് ന്യായമായും ആവശ്യപ്പെടാം.
- ജലവും, പുഴയുമെല്ലാം ഒരു ജനതയുടെ പൊതു സ്വത്തു ആയതിനാൽ കാലാകാലങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയണം. നിലവിലുള്ള ഭരണാധികാരിക്കും, കോടതികൾക്കും ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി നിർണ്ണയിക്കണം.

Fr. Dr. Robin Pendanathu
Mullaperiyar Samara Samithi