ലോക പരിസ്ഥിതി ദിനത്തിൽ സസ്യജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചുവടുകൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Share News

വ്യാപകമായ പ്ലാസ്റ്റിക് മലിനീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഇത് തടയുക എന്ന മുദ്രാവാക്യമാണ് ഈ വർഷം ലോക പരിസ്ഥിതി ദിനത്തിൽ ഉയർത്തുന്നത്. പ്ലാസ്റ്റിക്കിൻ്റെ നീരാളിപ്പിടുത്തം പ്രകൃതിയെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.

കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ പരിരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലുള്ള വികസനവും വളർച്ചയുമാകണം നാം അവലംബിക്കേണ്ടത്. ഇതിന് ഓരോ വ്യക്തിയും പരിശ്രമിക്കേണ്ടതുണ്ട്.

സൗകര്യങ്ങൾ വർധിപ്പിച്ച് വികസിതലോകം ഒരുക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കും മറ്റു ജീവഗണങ്ങൾക്കും ആരോഗ്യത്തോടെ സമാധാനത്തോടെ സഹവർത്തിത്തത്തോടെ ജീവിക്കാൻ പറ്റുന്നവിധം പ്രകൃതിയെ നമുക്കു കാണു സൂക്ഷിക്കാം. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും ഇടപെടലുകൾ നടത്തേണ്ടതുണ്ട്.

ലോക പരിസ്ഥിതി ദിനത്തിൽ സസ്യജീവ ജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള ചുവടുകൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Share News