
മാതാപിതാക്കൾ എങ്ങനെയായിരിക്കണം?
ഇന്നത്തെ തലമുറയുടെ നിശ്ശബ്ദ പ്രതീക്ഷകൾ..
ഒരു നല്ല മാതാ,പിതാവ് ആകുന്നത്,
വീട് കൊടുക്കുന്നതിലും, വസ്ത്രം കൊടുക്കുന്നതിലും ഒതുങ്ങുന്ന കാര്യമല്ല.
1.കുട്ടിയുടെ മനസ്സിലേക്ക് കടക്കാൻ തയ്യാറാകുന്നതാണ്.
2.അവരുടെ വാക്കുകൾ കേൾക്കാൻ സമയം കണ്ടെത്തുന്നതാണ്.
3.അവരുടെ സ്വപ്നങ്ങളെ പരിഹസിക്കാതെ, ആദരിക്കുന്നതുമാണ്.
ഇന്നത്തെ തലമുറ മാതാപിതാക്കളിൽ നിന്ന് ചോദിക്കുന്നത് വളരെ ലളിതമാണ്…
1.നിയന്ത്രണം വേണ്ട,
“മാർഗ്ഗനിർദേശം” മതി
2.നിർബന്ധം വേണ്ട,
“സ്നേഹം” മതി
3.വിധി പറച്ചിൽ വേണ്ട
“വിശ്വാസം” മതി
കുട്ടികൾ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്:
“എനിക്ക് തെറ്റുപറ്റിയാൽ
എന്റെ മാതാപിതാക്കൾ എന്റെ കൂടെയുണ്ടാകുമോ?”
ഒരു നല്ല മാതാ,പിതാവ് തന്റെ കുഞ്ഞിനോട് പറയേണ്ട ഏറ്റവും ശക്തമായ വാക്യം:
“നീ വീഴാം…
പക്ഷേ ഞാൻ നിന്നെ എഴുന്നേല്പിക്കും.”
ഇന്നത്തെ തലമുറക്ക് മാതാപിതാക്കൾ നൽകേണ്ട ഏറ്റവും വിലയേറിയ സമ്മാനങ്ങൾ:
1.സുരക്ഷിതമായ ഒരു വീട് :ഭയമില്ലാതെ മനസ്സ് തുറക്കാൻ കഴിയുന്ന ഇടം
2.സംസാരിക്കാൻ സ്വാതന്ത്ര്യം:“എന്ത് പറയും?” എന്ന പേടി ഇല്ലാത്ത അന്തരീക്ഷം
3.സ്വപ്നം കാണാനുള്ള ധൈര്യം:“ഇത് സാധിക്കില്ല” എന്ന് കേൾക്കാതെ വളരാൻ കഴിയുന്ന അവസ്ഥ
4.ആത്മവിശ്വാസം:വീണാലും വീണ്ടും എഴുന്നേറാൻ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ
മാതാപിതാക്കൾ കുഞ്ഞുങ്ങളോട് പഠിപ്പിക്കേണ്ട ഏറ്റവും വലിയ സത്യം:
വിജയം ഒരുനാൾ കൊണ്ട് ഉണ്ടാകുന്നതല്ല.
അത്
1.ഉറക്കമില്ലാത്ത രാത്രികളുടെയും
2.വിശ്രമമില്ലാത്ത പകലുകളുടെയും
3.തുടർച്ചയായ കഠിനാധ്വാനത്തിന്റെയും
4.ഒരിക്കലും നിശ്ചലമാകാത്ത പരിശ്രമത്തിന്റെയും
ഫലമാണ്.
വിജയത്തെ നിയന്ത്രിക്കുന്നത്
“നിശ്ചയദാർഢ്യം”,”ക്ഷമ”
“കഠിനാധ്വാനം”,”സ്നേഹം” “പ്രാർത്ഥന”,”ബഹുമാനം” Positive Thinkining,Integrity,സത്യസന്ധത,ലക്ഷ്യം,
വീഴ്ചകളെ പേടിക്കാത്ത അഥവാ ഒരിക്കലും തളരാത്ത “മനസ്സ്”
എന്നിവയാണ്.
ഇവയെല്ലാം ജനിക്കുന്നത്
“ഞാൻ വിജയിക്കണം” എന്ന അദമ്യമായ ആഗ്രഹത്തിൽ നിന്നാണ്.
ഓർക്കൂ…കുട്ടികളെ മഹാന്മാരാക്കുന്നത്
നമ്മൾ പറയുന്ന വാക്കുകൾ അല്ല…
നമ്മൾ ജീവിച്ച് കാണിക്കുന്ന “മാതൃകയാണ്”.
നിങ്ങളുടെ പെരുമാറ്റം തന്നെയാണ്
അവരുടെ ഭാവിയുടെ അടിത്തറ.
നല്ല മാതാപിതാക്കൾ ഉണ്ടെങ്കിൽ,
ശക്തമായ ഒരു തലമുറ ഉറപ്പാണ്.
എല്ലാവർക്കും നല്ലത് വരട്ടെ
,ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക![]()
സ്നേഹത്തോടെ
സ്വന്തം
Johnson Samuel
(Counselling Psychologist & Poet, 070192 17154 )
