
തുടർച്ചയായ പതിനൊന്നാം ദിനവും ഇന്ധന വിലയിൽ വർധനവ്
ന്യൂഡൽഹി: രാജ്യം കോവിഡ് വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് വർധിപ്പിച്ചത്.
11 ദിവസംകൊണ്ട് പെട്രോളിന് ആറു രൂപ മൂന്ന് പൈസയും ഡീസലിന് ആറു രൂപ എട്ടു പൈസയുമാണ് വർധിപ്പിച്ചത്. ചൊവ്വാഴ്ച പെട്രോൾ ലിറ്ററിന് 47 പൈസയും ഡീസൽ ലിറ്ററിന് 54 പൈസയുമായിരുന്നു കൂട്ടിയത്.