
നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ രജൗരിയില്‍ തിങ്കളാഴ്‍ച രാവിലെയാണ് ആക്രമണമുണ്ടായത്.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്