
രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.
!!കുഞ്ഞേ മാപ്പ് !!
🙏🙏🙏🙏🙏🙏🙏
രക്ഷകർ തന്നെ അന്തകരുടെ വേഷമണിഞ്ഞപ്പോൾ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോയി.
ഉദരത്തിൽ വിത്ത് പാകി മുളപ്പിച്ചവർ തന്നെ തൈച്ചെടികളെ ചൂടുവെള്ളം ഒഴിച്ച് കരിച്ചു കളയുവാൻ ഒരുങ്ങിയാൽ കുഞ്ഞെ ഞങ്ങൾ നിസ്സഹായരായി പോകും.
കുഞ്ഞേ മാപ്പു്.‼️
മാതൃത്വത്തിന്റെ വിലയറിയാതെ പോകുന്ന …
മാതാപിതാക്കളുടെ കർതൃത്വം എന്തെന്ന റിയാതെ പോകുന്ന….
പാഴ്ജന്മങ്ങൾ ആയ മാതൃപിതൃത്വങ്ങളെ യോർത്ത്
കുഞ്ഞേ മാപ്പ്‼️
അധികാരക്കസേര യുടെ മഹത്വം തിരിച്ചറിയാത്ത…. മനുഷ്യജീവന്റെ മഹത്വമറിയാത്ത… മനസാക്ഷി ഇല്ലാതെ വിധി പറയുന്ന വിധികർത്താക്കളെ യോർത്ത്
കുഞ്ഞേ മാപ്പ്‼️
ജീവനും ജീവിതവും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉരുവാകുന്ന ജീവന് പിറക്കാൻ അവകാശമുണ്ടെന്നും മനുഷ്യജീവൻഭ്രൂണാവസ്ഥ മുതൽ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മനുഷ്യർ തിരിച്ചറിയുവാൻ ഇനിയും കുഞ്ഞേ കാലതാമസം വരും ! മാപ്പ്‼️

കുഞ്ഞെ നിന്റെ ജീവൻ കൊല ചെയ്യാതിരിക്കാനായി കെ.സി.ബി.സി. പ്രോലൈഫ് സമിതി പ്രസിഡണ്ടും പ്രവർത്തകരും പരമാവധി ശ്രമിച്ചിരുന്നു.
നിനക്ക് വളരാൻ തൃശ്ശൂർ അതിരൂപത കീഴിലുള്ള അംഗീകൃത ദത്തു വളർത്തൽ കേന്ദ്രമായ പുല്ലഴി ഹോളി ഏഞ്ചൽസ് ഫൗണ്ടലിംഗ് ഹോമും നിനക്ക് ചികിത്സയേകാൻ ഹോം കെയർ എന്ന സന്നദ്ധസംഘടനയുംതയ്യാറായിരുന്നു.
കുഞ്ഞേ നിന്നെ ഉദരത്തിൽ വഹിച്ചിരുന്ന “അമ്മ”യെയും ബഹുമാനപ്പെട്ട കോടതിയെയും ഈ വിവരം അറിയിച്ചിരുന്നു
എങ്കിലും ഹാ കഷ്ടം !! നിന്നെ ഞങ്ങൾക്ക് രക്ഷിക്കാനായില്ല🙏
വളർത്തേണ്ട കരങ്ങൾ തന്നെ കഴുത്ത് ഞെരിക്കുന്ന കാലമാണിത് .
നീതി
പ്രതീക്ഷിക്കുന്നിടത്തു നിന്നും അനീതി ലഭ്യമാകുന്ന കാലമാണിത്. പ്രോലൈഫേഴ്സിന്റെ നിസ്സഹായവസ്ഥ കുഞ്ഞേ നീ ഇപ്പോൾ ആയിരിക്കുന്ന സ്വർഗ്ഗീയ ഇടങ്ങളിൽ അറിയിക്കണേ !!!നിസ്സഹായന്റെ നിലവിളി അവിടെ എത്തുമല്ലോ?
കുഞ്ഞേ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിക്കുവാൻ ഇടംകിട്ടാതെ പോയ നിന്നെ ഞങ്ങൾ എങ്ങനെ മറക്കും?
ജീവന്റെ മഹത്വത്തിൽ വിശ്വസിക്കുന്ന, അതിനായി പ്രവർത്തിക്കുന്ന അഭിഭാഷകരും, തുടർന്നും ഉദരത്തിലെ കുഞ്ഞിന്റെ ജനിക്കാനുള്ള അവകാശത്തിനായി, നീതിക്കായി വാദിക്കും കുഞ്ഞേ, ഞങ്ങൾ ഉറപ്പുനൽകുന്നു.
കുഞ്ഞെ നിന്റെ ജീവൻ എടുത്തതു പോലെ അനേകം ജീവിതങ്ങളെ വേട്ടയാടുവാൻ ഇനിയും കഴുകന്മാർ വട്ടമിട്ടു പറക്കുന്നത് ഞങ്ങൾ കാണുന്നു
കഴുകന്മാരുടെ ചിറകടിയിൽ നിന്നും ജീവനെ സംരക്ഷിക്കുവാൻ സ്നേഹിക്കുവാൻ ആദരിക്കുവാൻ ശുശ്രൂഷിക്കുവാൻ
ഞങ്ങൾ പ്രോലൈഫ് പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്🙏
ഇനിയും സന്നദ്ധരായിട്ടുള്ളവർ ഞങ്ങളോടൊപ്പം അണിനിരക്കാൻ ആഹ്വാനം ചെയ്യുന്നു🙏
കുഞ്ഞേ നിൻറെ ജീവൻ രക്ഷിക്കുവാൻ അവസാനം വരെ പോരാടിയ കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡൻറ് ന്റെ ശ്രീ സാബു ജോസിന്റെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഈ പരിശ്രമങ്ങളോട് സഹകരിച്ച വ്യക്തികളോടും പ്രവർത്തകരോടും പ്രസ്ഥാനങ്ങളോടും വൈദികരോടും നന്ദി അറിയിച്ചു കൊണ്ടും ഒരിക്കൽ കൂടെ പിറക്കാതെ പോയ കുഞ്ഞേ
….നിന്നോട് ക്ഷമ ചോദിച്ചു കൊണ്ടും
….പ്രാർഥിച്ചുകൊണ്ടും …

“ജീവന്റെ സമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനുമായി “-പ്രൊ ലൈഫ് ശുശ്രുഷകർ തുടർന്നും പ്രാർത്ഥനയോടെ ഉണ്ടാകും. ജനിക്കാനും ജീവിക്കാനുമുള്ള ഓരോ കുഞ്ഞിന്റെ അവകാശത്തിനുമായി ഞങ്ങൾ ഇനിയും ശബ്ധിക്കും. ഉറപ്പ്..💐

ജെയിംസ് ആഴ്ച ങ്ങാടൻ ,
കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന വൈസ് പ്രസിഡൻറ്.
Mob 9846142576
🙏🙏🙏🙏🙏🙏🙏