
എ.കെ. ആന്റണി കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്മാന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതി ചെയര്‍മാനായി മുതിർന്ന നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.
അംബിക സോണി, താരിഖ് അന്‍വർ, ജി. പരമേശ്വർ, ജയ് പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാനങ്ങളിലും നേതൃ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് അച്ചടക്ക സമിതി പുനസംഘടിപ്പിച്ചത്