
മദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്
ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ
വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ സീനിയർ വിദ്യാർത്ഥിയുമായിരുന്നു ഒ.വി. ലൂക്കോസ്. അതിൻ്റെ സ്നേഹവാത്സല്യങ്ങൾ എന്നും എന്നോടും കാണിച്ചിരുന്നു.
ശ്രീ ജോർജ് ജോസഫ് പൊടിപാറ ഏറ്റു മാനൂർ എം.എൽ.എ. ആയിരിക്കുന്ന കാലത്ത് അവിടെ കോൺഗ്രസിലെ അന്നത്തെ രണ്ടാം പേരുകാരനും അഡ്വ. ഒ.വി.ലൂക്കോസായിരുന്നു.
പ്രിൻസിനെ ഞാൻ ആദ്യമായി കാണു ന്നത് എം.ജി. സർവ്വകലാശാലാ വൈസ്
ചാൻസിലറായിരിക്കെ പ്രിൻസ് കെ. എസ്. സി. പ്രസിഡൻ്റായപ്പോഴാണ്. സ്ഥാനമേറ്റപ്പോൾ വി.സി. യെ ചെന്ന് കണ്ടു അനുഗ്രഹം വാങ്ങണമെന്നു ഒ.വി.ലൂക്കോസ് സാർ പറഞ്ഞ പ്രകാരമാണ് എന്നെ ഓഫീസിൽ വന്നു കണ്ടത്.
പ്രസന്നമായ പെരുമാറ്റവും പ്രകടമാക്കി
യ ഉപചാര മര്യാദകളും ഞാനും ശ്രദ്ധി ച്ചു. കഞ്ഞിപ്പശയിൽ നന്നായി മുക്കി
അലക്കിയ ശുദ്ധ ശുഭ്രമായ ഖദർ വസ് ത്രങ്ങളിൽ കെ.എസ്.സി.യുടെ പുതിയ
വിദ്യാർത്ഥി നേതാവ് “പ്രിൻസ് ” എന്ന
പേരിനോട് പൂർണ്ണമായും നീതി പുലർ
ത്തിയതും അന്നേ മനസ്സിൽപ്പതിയുക
യും ചെയ്തു. വീണ്ടും കാണാൻ വന്നത്
സ്വന്ത വിവാഹ ക്ഷണക്കത്തുമായാണ്.
പ്രിൻസിൻ്റെ വധു പാലാ കോളജിൽ
ഡിഗ്രി ക്ലാസ്സിൽ എൻ്റെ പ്രിയ സതീർ
ത്ഥ്യനായിരുന്ന ജോസ് മണിയങ്ങാട്ട്
സാറിൻ്റെ ( പിൽക്കാലത്ത് അദ്ദേഹം
ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി ) മകളാ
ണെന്നതും എനിക്കു സന്തോഷമായി.
പ്രിൻസിനോട് അമ്മായിഅപ്പനും ടീച്ചറും വളരെ മര്യാദക്കാരാണെന്ന സാക്ഷ്യ പത്രം ഞാൻ പറഞ്ഞപ്പോൾ പ്രിൻസ് ചിരിച്ച ചിരിയും ഞാൻ മറന്നിട്ടില്ല. പാറമ്പുഴ പള്ളിയിൽ നടന്ന പ്രിൻസിൻ്റെ വിവാഹത്തിൽ പങ്കെടുത്തതും ഇന്നെ ന്ന പോലെ എൻ്റെ ഓർമ്മയിലുണ്ട്.
പിന്നീട് പാലത്തിനടിയിലൂടെ എത്രയോ
വെള്ളമൊഴുകി ! പിൽക്കാലത്ത് പ്രിൻ സ് പിതൃവഴിയിൽ തന്നെ നല്ല വക്കീലും സംശുദ്ധ രാഷ് ട്രീയ നേതാവുമായി. പൊതുരംഗത്ത് പ്രിൻസിനെ ഒരു നല്ല വാഗ്ദാനപേടകമായിട്ടാണ് പലരും കണ്ടിരുന്നത്. രാഷ്ട്രീയ പ്രവർത്തകർ
ക്കിടയിൽ പലപ്പോഴും കാണാറുള്ള നാട്യങ്ങളോ നയതന്ത്രങ്ങളോ ഒന്നും പ്രിൻസിൽ ഒരിക്കലും കണ്ടിട്ടില്ല. നേർവാക്കും നേർ മനസ്സും നേരേ നടപ്പുമാ യിരുന്നു പ്രിൻസിൻ്റെ രീതിയും ശൈലി യും. തൻ്റെ എതിർ സ്ഥാനാർത്ഥിയെ ക്കുറിച്ചു മന്ത്രി ശ്രീ വാസവൻ പോലും ഇന്നു വരെ വ്യക്തിപരമായ ഒരു പരാതി യും വിമർശനവും പറഞ്ഞിട്ടുമില്ലല്ലോ. ഒരിക്കലെങ്കിലും പ്രിൻസിനോട് ഇടപെ ട്ടിട്ടുള്ളവർക്ക് തികച്ചും പ്രിയംകരനായ ഒരു സംശുദ്ധ യുവ രാഷ്ട്രീയ നേതാവി നെയാണ് ആയുസ്സിൻ്റെ മധ്യ വഴിയിൽ അകാലത്തിൽ ഇപ്പോൾ നഷ്ടപ്പെട്ടത്.
ആയുസ്സിൻ്റെ പുസ്തകത്തിൽ എഴുത പ്പെട്ടിരിക്കുന്നതൊന്നും ആർക്കും ഒരിക്കലും മുൻകൂട്ടി അറിയാനാവുക യുമില്ലല്ലോ. ദൈവത്തിൻ്റെ വഴികളും !
സ്നേഹ പ്രണാമം.
പ്രാർത്ഥനകളും.
ഡോ. സിറിയക് തോമസ്.
